സിനിമാ സെറ്റില്‍ ദേശീയ പതാക ഉയര്‍ത്തി ജനപ്രിയ നായകന്‍ ദിലീപ്..!

75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റ ഭാഗമായി സിനിമയുടെ സെറ്റില്‍ പതാക ഉയര്‍ത്തി ദിലീപും സംഘവും. വോയിസ് ഓഫ് സത്യനാഥന്‍ എന്ന സനിമയുടെ സെറ്റില്‍ വെച്ചാണ് ദിലീപും സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സിനിമയുടെ സെറ്റില്‍ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍. എം ബാദുഷയാണ് ഫോട്ടോ പുറത്ത് വിട്ടത്.

അദ്ദേഹം പങ്കുവെച്ച ഫോട്ടോയ്ക്ക് അടിയിലായി നിരവധിപ്പേരാണ് വിശേഷ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് എത്തുന്നത്. ദീലിപിന്‌റേതായി ഏറ്റവും പുതുതായി ഒരുങ്ങുന്ന സിനിമയാണ് വോയിസ് ഓഫ് സത്യനാഥന്‍. ഏറെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രഖ്യാപിച്ച സിനിമ പല കാരണങ്ങള്‍ കൊണ്ട് ഷൂട്ടിംഗ് മുടങ്ങിയിരുന്നു. പിന്നീട് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സിനിമ വീണ്ടും ചിത്രീകരണം പുനരാരംഭിച്ചത്.

മുംബൈയില്‍ ആയിരുന്നു വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്. മുംബൈയിലെ നിരത്തിലൂടെ നടന്നു നീങ്ങുന്ന ജനപ്രിയ നായകന്‍ ദിലീപിന്റെ ഫോട്ടോകളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ സിനിമയുടെ മുംബൈയിലെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ഇനി കേരളത്തില്‍ തന്നെ ആയിരിക്കും ബാക്കി ചിത്രീകരണം.

ദിലീപിന് ഒപ്പം ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വോയിസ് ഓഫ് സത്യനാഥന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ ഒരു തീയറ്റര്‍ റിലീസ് തന്നെ ആയിരിക്കും എന്നാണ് വിവരം. ബാദുഷ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടിരുന്നത്. കാലങ്ങള്‍ക്ക് ശേഷം ഒരു ദിലീപ് ചിത്രം തീയറ്ററില്‍ എത്തുന്നതിന്‌റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

Previous article‘എന്റെ ജീവിതത്തിലിന്നുവരെ ഇങ്ങനെയൊരു പരാതി ഞാന്‍ കണ്ടിട്ടില്ല’ ബര്‍മുഡ ട്രെയ്‌ലര്‍
Next articleനീതിയല്ല നിയമമാണ്..! വിശേഷ ദിനത്തില്‍ ‘കാപ്പ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്..!