ഇന്ത്യൻ സിനിമയിലെ മികച്ച സംവിധാനകനും ഉലകനായകനും വീണ്ടും ഒന്നിക്കുകയാണ് ഇന്ത്യൻ 2 എന്ന ചിത്രത്തിനായി. കമൽഹാസനും ശങ്കറും വീണ്ടും ഒന്നിക്കുന്ന ഇന്ത്യൻ 2വിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. കമൽഹാസന് പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് സേനാപതിയായുള്ള കമൽഹാസന്റെ ലുക്ക് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.
ഇന്ത്യൻ 2ൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരം കാജൽ അഗർവാൾ ആണ്. ചിത്രത്തിൽ ഐശ്വര്യ രാജേഷ്,രാകുൽ പ്രീത്, പ്രിയ ഭവാനി ശങ്കർ,സിദ്ധാർഥ്, ഡൽഹി ഗണേഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശങ്കറിന്റെ ദൈർഘ്യമേറിയ സിനിമകളിൽ ഒന്നായിരിക്കും ഇന്ത്യൻ 2 എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ ദൈർഘ്യം 3 മണിക്കൂറും 10 മിനിറ്റുമാണത്രെ.
ലൈക്കാ പ്രൊഡക്ഷൻസും ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ഇന്ത്യൻ 2 നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.1996ലാണ് കമൽ ഹാസൻ ഇരട്ടവേഷത്തിലെത്തിയ ഇന്ത്യൻ പുറത്തിറങ്ങിയത്. അതിൽ ബോളിവുഡ് താരം മനീഷ കൊയ്രാള ആയിരുന്നു നായിക. ബോക്സ് ഓഫീസിൽ ഹിറ്റായ സിനിമ. വർഷ ഓസ്കാർ നോമിനിയായ സിനിമയായിരുന്നു. ഇന്ത്യനിലെ അഭിനയത്തിന് കമൽഹാസന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.
Birthday poster of #Indian2 for @ikamalhaasan. #HappyBirthdayUlaganayagan pic.twitter.com/YCPMX9stvT
— Sreedhar Pillai (@sri50) November 7, 2022