ഇത് മലയാളികള്‍ക്ക് അഭിമാന നിമിഷം! നന്ദു പൊതുവാളിനെ തേടി ആ സന്തോഷ വാര്‍ത്തയെത്തി..!

ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ മലയാള സിനിമയില്‍ ചെയ്തിട്ടുള്ള നടനാണ് നന്ദു പൊതുവാള്‍. ഇപ്പോഴിതാ നടനെ കുറിച്ചുള്ള ഒരു പുതിയ വാര്‍ത്തയാണ് മലയാളി സിനിമാ പ്രേമികള്‍ക്ക് അഭിമാനം ആകുന്നത്. കമല്‍ഹാസന്‍ ചിത്രത്തിലേക്ക് നന്ദു പൊതുവാളിന് ക്ഷണം കിട്ടിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. കമല്‍ഹാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയായ ഇന്ത്യന്‍ ടുവിലേക്ക് ആണ് അദ്ദേഹത്തെ അഭിനയിക്കാനായി വിളിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ഈ വേഷം തന്നെ വളരെ പ്രധാനപ്പെട്ടതാണ്..

മറ്റൊരു കാര്യം, സിനിമയില്‍ നെടുമുടി വേണു ചെയ്തുവെച്ച കഥാപാത്രമായാണ് നന്ദു എത്തുന്നത് എന്നതാണ്. അദ്ദേഹത്തിന്റെ വിയോഗത്തിലാണ് ഈ കര്‍ത്തവ്യം നടന്‍ നന്ദുവിലേക്ക് എത്തിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ട്വിറ്റര്‍ വഴി ഈ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. അന്തരിച്ച നെടുമുടിവേണുവിന് ഇന്ത്യന്‍ എന്ന ചിത്രത്തില്‍ നിര്‍ണായക പങ്കുണ്ട്.

തന്റെ അകാല മരണത്തിന് മുമ്പ് ഐ 2 വിന്റെ ചില രംഗങ്ങളും അദ്ദേഹം അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ രൂപസാദൃശ്യമുള്ള നന്ദുപൊതുവാള്‍ ഈ സിനിമയിലെ കഥാപാത്രം ചെയ്യും എന്നാണ് നന്ദു പൊതുവാളിന്റെ ഫോട്ടോ പങ്കുവെച്ച് ശ്രീധര്‍ പിള്ള ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിക്രം സിനിമയ്ക്ക് ശേഷം ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രമാണ് ഇന്ത്യന്‍2. പല കാരണങ്ങളാല്‍ നീണ്ടുപോയ സിനിമ, ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച് എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കും എന്ന് കമല്‍ഹാസന്‍ അറിയിച്ചിരുന്നു.

Nikhina