ഉർവശിചേച്ചിയൊക്കെ അതൊക്കെ ചിന്തിച്ചിട്ടുണ്ടാകാം, പക്ഷെ ഞാൻ അങ്ങനല്ല!

മലയാളം. തമിഴ്, തെലുങ് ചിത്രങ്ങളിൽ നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ഇന്ദ്രജ. തമിഴിലൂടെയാണ് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചതെങ്കിലും തെലുങ്കിലും മലയാളത്തിലും തിളങ്ങാൻ താരത്തിന് കഴിഞ്ഞു. ഒരു പക്ഷെ മലയാളികളിൽ പലരും ഇന്ദ്രാജാ…

Indraja about Life

മലയാളം. തമിഴ്, തെലുങ് ചിത്രങ്ങളിൽ നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ഇന്ദ്രജ. തമിഴിലൂടെയാണ് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചതെങ്കിലും തെലുങ്കിലും മലയാളത്തിലും തിളങ്ങാൻ താരത്തിന് കഴിഞ്ഞു. ഒരു പക്ഷെ മലയാളികളിൽ പലരും ഇന്ദ്രാജാ ഒരു മലയാളി ആണെന്നും വിശ്വസിച്ചിരിക്കുന്നവർ ആയിരിക്കും. എന്നാൽ ചെന്നൈ സ്വദേശിയാണ് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസുതുറക്കുകയാണ് ഇന്ദ്രാജ.

ഡ്രീം റോൾ എന്താണ് എന്ന അവതാരികയുടെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.  മലയാളത്തില്‍ ഒരു ഡ്രീം റോള്‍ ആഗ്രഹിക്കേണ്ട വിധം വളർന്ന ഒരു അഭിനേത്രിയാണ് താൻ എന്ന് തനിക്ക് ഇത് വരെ തോന്നിയിട്ടില്ല എന്നാണ് ഇന്ദ്രാജ നൽകിയ മറുപടി. മലയാളത്തിൽ വളരെ കുറച്ചു കഥാപാത്രങ്ങളെ മാത്രമാണ് ഞാൻ അവതരിപ്പിച്ചിട്ടുള്ളതെന്നും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു നടിയോട് ചോദിക്കേണ്ട ചോദ്യമാണ് ഇതെന്നും താരം പറഞ്ഞു. കുറച്ചധികം വേഷം ചെയ്താൽ മാത്രമേ ഡ്രീം റോളിനെ കുറിച്ച് ചിന്തിക്കാൻ പോലും തോന്നുവെന്നും  ഇപ്പോള്‍ തന്റെ മനസ്സില്‍ ഡ്രീം റോളിനെക്കുറിച്ച് ഒരു മോഹമില്ലെന്നും ഇന്ദ്രജ പറഞ്ഞു.

ഒരുപക്ഷെ മലയാളത്തിലെ സീനിയര്‍ താങ്ങളിൽ ഉൾപ്പെടുന്ന ഉര്‍വശിയെ പോലുള്ളവരോടൊക്കെയാണ് ഇത്തരത്തിൽ ഡ്രീം റോളിനെക്കുറിച്ച് ചോദിക്കേണ്ടതെന്നും അവർക്ക് മാത്രമേ ഇങ്ങനെ ഒരു ചോദ്യത്തിന് ആത്മവിശ്വാസത്തോടെ മറുപടി പറയാൻ കഴിയാത്തോളെന്നും ഇന്ദ്രജ പറഞ്ഞു. അവരെ പോലെയുള്ള കലാകാരികൾക്കെ അങ്ങനെ ചിന്തിക്കാൻ പോലും അർഹതയുള്ളുവെന്നും താരം പറഞ്ഞു. തനിക്ക് ഇനിയും ഒരുപാട് ദൂരം പോയാൽ മാത്രമേ അത്തരത്തിൽ ഒരു ആഗ്രഹം ഉണ്ടെന്നു പോലും പറയാൻ കഴിയൂവെന്നും താരം പറഞ്ഞു.
‘അമ്മ വേഷങ്ങൾ ചെയ്യുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ല എന്നും എന്നാൽ ആ കഥാപാത്രം ആയിരിക്കണം ആ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും താരം പറഞ്ഞു.  നായികയായി മാത്രമേ അഭിനയിക്കുവെന്നു ഒരു വാശിയും തനിക്കില്ലെന്നും ഏത് വേഷവും ചെയ്യാൻ തയാറാണെന്നും എന്നാൽ ആ കഥാപാത്രം ആ സിനിമയെ അത്രത്തോളം സ്വാധിനിക്കുന്ന ഒന്നാകണമെന്ന് നിർബന്ധമുണ്ടെന്നും താരം പറഞ്ഞു.