തുറമുഖത്തിലെ അഭിനയത്തിന് പൂർണിമയെ അഭിനന്ദിച്ച് ഇന്ദ്രജിത്ത്!

രാജീവ് രവി സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തിയ ‘തുറമുഖം’ നിരവധി റീഷെഡ്യൂളുകൾക്ക് ശേഷം മാർച്ച് 10ന് റിലീസ് ചെയ്തിരിക്കുകയാണ്. ഒരു പിരീഡ് ഡ്രാമയായി എത്തിയ തുറമുഖം 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് പറയുന്നത്.

തുറമുഖം ചിത്രത്തിലൂടെ നാളുകൾക്ക് ശേഷം സജീവമാകുകയാണ് പൂർണിമ ഇന്ദ്രജിത്ത്. നീണ്ട ഇടവേള അവസാനിപ്പിച്ച് പൂർണിമ വൈറസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു. അതേ സമയം വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് നടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.പൂർണിമ നിവിൻ പൊളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഉമ്മയുടെ വേഷത്തിലാണ് എത്തുന്നത്.

ഇപ്പോഴിതാ, പൂർണിമയെ അഭിനന്ദിക്കുകയാണ് ഭർത്താവും നടനുമായ ഇന്ദ്രജിത്. ഇൻസ്റ്റഗ്രമിലൂടെയാണ് പൂർണിമയ്ക്ക് ഇന്ദ്രജിത്ത് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ”അവൾ അവളുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ, നിങ്ങൾ അതേ സിനിമയുടെ ഭാഗമാകുന്നു. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു! ഉമ്മാ…” എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്. ചിത്രതത്തിൽ പ്രധാന വേഷത്തിൽ ഇന്ദ്രജിത്തും എത്തിയിരുന്നു. കെ എം ചിദംബരന്റെ അതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ മകൻ ഗോപൻ ചിദംബരമാണ്.

Previous articleമമ്മൂക്കയുമായി സംസാരിച്ചാൽ എപ്പോൾ അടി വീഴും എന്നറിയില്ല, കമൽ 
Next articleആർആർആറിന്റെ രണ്ടാം ഭാഗം രാജമൗലി പറയുന്നു!!