Film News

പൊളി സാധനം !! മക്കൾക്കൊപ്പം കിടിലൻ ഡാൻസുമായി ഇന്ദ്രജിത്, വീഡിയോ വൈറൽ

indrajith

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും. താര കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളുമായിട്ടണ് രണ്ടു പേരും സിനിമയിലേക്ക് എത്തിച്ചേരുന്നത്. സിനിമയ്ക്ക് ഒപ്പം കുടുംബത്തിലെ വിശേഷണങ്ങളും രണ്ടു പേരും പങ്കു വെക്കാറുണ്ട്.

മല്ലിക സുകുമാരനും സുപ്രിയയും പൂര്‍ണിമയും പ്രാര്‍ത്ഥനയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. നിമിഷനേരം കൊണ്ട് തന്നെ വിശേഷങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.ജീവിതത്തിലെ ഇന്ദ്രജിത് നല്ലൊരു പാട്ടുകാരനാണെന്ന് പലര്‍ക്കുമറിയാം. സ്റ്റേജ് ഷോകളില്‍ ഇന്ദ്രജിത് പാടുന്നത് പലപ്പോഴും കേട്ടവരാണ് പ്രേക്ഷകര്‍.

എന്നാലിപ്പോ പാട്ടില്‍ മാത്രമല്ല, ഡാന്‍സിലും ഒട്ടും മോശമല്ല എന്ന് ഇന്ദ്രജിത് തെളിയിക്കുകയാണ്. അതും ഒപ്പം നൃത്തം ചെയ്യാന്‍ രണ്ട് പെണ്മക്കള്‍ കൂടിയുണ്ട് താനും. മക്കളായ പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും ഒപ്പം നൃത്തം ചെയ്യുന്ന ഇന്ദ്രജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

https://www.instagram.com/p/B-LyjRZHhBR/?utm_source=ig_web_button_share_sheet

Trending

To Top
Don`t copy text!