കുണ്ടന്നൂർ പാലത്തിൽ കൂടിയൊരു രാത്രി യാത്ര, ചിത്രങ്ങൾ പങ്കുവെച്ച് ഇന്ദ്രജിത്ത്!

മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബം ആണ് മല്ലികയുടെയും സുകുമാരന്റെയും. മല്ലികയുടെ പേരക്കുട്ടിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെ ഇഷ്ട്ടമാണ്. പൂര്ണിമായും ഇന്ദ്രജിത്തും മക്കളും സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ്. ഇവരുടെ ചിത്രങ്ങളും പോസ്റ്റുകളും…

Indrajith new photos

മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബം ആണ് മല്ലികയുടെയും സുകുമാരന്റെയും. മല്ലികയുടെ പേരക്കുട്ടിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെ ഇഷ്ട്ടമാണ്. പൂര്ണിമായും ഇന്ദ്രജിത്തും മക്കളും സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ്. ഇവരുടെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ ഇന്ദ്രജിത്ത് പങ്കുവെച്ച ഒരു ചിത്രം ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.  കുണ്ടന്നൂർ പാലത്തിൽ വെച്ചുള്ള ചിത്രം ആണ് ഇന്ദ്രജിത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ശനിയാഴ്ച ആണ് എറണാകുളത്ത് ഏറെക്കാലമായി തുടരുന്ന ഗതാഗത കുരുക്കിന് പരിഹാരം കണ്ടുകൊണ്ട് പുതുക്കിപണിത വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഉൽഘാടനം ചെയ്തത്. ഉൽഘാടനത്തിനു ശേഷം നിരവധി പേരാണ് പാലം കാണാൻ പോയതും പാലത്തിൽ കൂടി യാത്ര ചെയ്തതും. സിനിമ താരങ്ങൾ ഉൾപ്പടെയുള്ളവർ ആണ് പാലത്തിൽ കൂടി പോകുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ഇപ്പോൾ ഇന്ദ്രജിത്തും ഇത്തരത്തിൽ ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. മകൾ പ്രാർത്ഥനയും ഗായികയും അവതാരികയുമായ രഞ്ജിനി ഹരിദാസും ഇവർക്കൊപ്പം ഉണ്ട്. കഴിഞ്ഞ ദിവസം പൂര്ണിമായും മക്കളും ഗോവയിൽ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

എന്‍എച്ച് 66, എന്‍എച്ച് 966ബി, എന്‍എച്ച് 85 എന്നിവ സംഗമിക്കുന്ന ഇടമാണ് കുണ്ടന്നൂർ. 701 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 74.45 കോടി കോടി രൂപ ചെലവിട്ടാണ് പാലം പൂര്‍ത്തീകരിച്ചത്. 82.74 കോടിയായിരുന്നു എസ്റ്റിമേറ്റ്. 8.29 കോടി രൂപയാണ് നിർമാണ ചെലവിൽ ലാഭിച്ചത്. 450 മീറ്റർ നീളവും 6.50 മീറ്റർ ഉയരവുമാണ് കുണ്ടന്നൂർ മേൽപ്പാലത്തിന്റേത്.