അന്നൊരു ജപ്പാന്‍ യാത്രയില്‍..! ഇന്ദ്രജിത്തിനൊപ്പമുള്ള ആളെ കണ്ട് ഞെട്ടി ആരാധകര്‍..!!

നടന്‍ ഇന്ദ്രജിത്തിന് യാത്രകളോടുള്ള താല്‍പര്യത്തെ കുറിച്ച് ആരാധകര്‍ക്ക് അറിയാവുന്നതാണ്. സിനിമാ ജീവിതത്തില്‍ നിന്ന്‌ ഒഴിവ് കിട്ടുമ്പോഴെല്ലാം കുടുംബത്തോടൊപ്പവും അല്ലാതെയും താരം യാത്രകള്‍ നടത്താറുണ്ട്. ഇപ്പോഴിതാ 2017ല്‍ നടത്തിയ ഒരു ജപ്പാന്‍ യാത്രയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച്…

നടന്‍ ഇന്ദ്രജിത്തിന് യാത്രകളോടുള്ള താല്‍പര്യത്തെ കുറിച്ച് ആരാധകര്‍ക്ക് അറിയാവുന്നതാണ്. സിനിമാ ജീവിതത്തില്‍ നിന്ന്‌ ഒഴിവ് കിട്ടുമ്പോഴെല്ലാം കുടുംബത്തോടൊപ്പവും അല്ലാതെയും താരം യാത്രകള്‍ നടത്താറുണ്ട്.

ഇപ്പോഴിതാ 2017ല്‍ നടത്തിയ ഒരു ജപ്പാന്‍ യാത്രയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത്. യാത്രയില്‍ വെച്ച് അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്, ഇന്ദ്രജിത്ത് മുകേഷ് അംബാനിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ്.

ജപ്പാന്‍ നഗരത്തിലെ ക്യോട്ടോയില്‍ വെച്ചാണ് ഇദ്ദേഹത്തെ അന്ന് കണ്ടുമുട്ടിയത് എന്നാണ് നടന്‍ കുറിയ്ക്കുന്നത്.. ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്ത് കുറിച്ചത് ഇങ്ങനെയായിരുന്നു… 2017ലെ ഒരു ശൈത്യകാല അവധി ദിനമായിരുന്നു അത്. ഞാന്‍ വളരെവേഗം ഇഷ്ടത്തിലായിപ്പോയ രാജ്യമായ ജപ്പാനില്‍. അവിടുത്തെ ആളുകള്‍, സംസ്‌കാരം, സൌന്ദര്യം, അച്ചടക്കം… പരിചയപ്പെടാന്‍ ഒരുപാടുണ്ട്. പഠിക്കാനും സ്വീകരിക്കാനും. ചെറികള്‍ പൂവിടുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ ആ രാജ്യം സന്ദര്‍ശിക്കുക എന്നത് ഇപ്പോഴും എന്റെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ട്. ദൈവാനുഗ്രഹത്താല്‍ അത് വൈകാതെ നടക്കും.

ക്യോട്ടോയിലെ ഒരു ട്രാഫിക് സിഗ്‌നലില്‍ വച്ച് അവിചാരിതമായി ആരെയാണോ ഞാന്‍ കണ്ടുമുട്ടിയതെന്നറിയാന്‍ അവസാന ചിത്രം കാണുക, ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഇന്ദ്രജിത്ത് കുറിച്ചു.