Film News

മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നു പൂര്‍ണിമയും ഇന്ദ്രജിത്തും

nakshathra-birthday

മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബം ആണ് മല്ലികയുടെയും സുകുമാരന്റെയും. മല്ലികയുടെ പേരക്കുട്ടിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെ ഇഷ്ട്ടമാണ്. പൂര്ണിമായും ഇന്ദ്രജിത്തും മക്കളും സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ്. ഇവരുടെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്. ഇന്ന് ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകള്‍ നക്ഷത്രയുടെ ജന്മദിനമാണ്. നച്ചുവിന് ജന്മദിനാശംസകള്‍ നേരുകയാണ് അച്ഛനും അമ്മയും ചേച്ചി പ്രാര്‍ഥനയും.

https://www.instagram.com/p/CBv42LfJAf2/?utm_source=ig_web_button_share_sheet

“എന്റെ പ്രിയപ്പെട്ട നച്ചുമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍. അച്ഛന്‍ നിന്നെ അളവറ്റ് സ്നേഹിക്കുന്നു,” എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്.”ഉപാധികളില്ലാത്ത സ്നേഹത്തിന്റെ 11 വര്‍ഷങ്ങള്‍. എന്റെ കുഞ്ഞുമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍,” എന്ന് പൂര്‍ണിമ കുറിച്ചു.”എനിക്കൊപ്പമുള്ള നച്ചുവിന്റെ സ്ഥിരം മൂഡ് ഇതാണ്.

ജന്മദിനാശംസകള്‍ എന്റെ വികൃതിക്കുട്ടീ. എന്റെ ഭീഷണികളും വിചിത്രവും ക്രൂരവുമായ സ്വഭാവങ്ങളുമൊക്കെ സഹിക്കുന്നതിന് നന്ദി. നീയില്ലായിരുന്നെങ്കില്‍ ഞാന്‍ എന്തു ചെയ്തേനെ എന്ന് സത്യമായിട്ടും എനിക്കറിയില്ല. നീയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടവള്‍. വാക്കുകള്‍ക്ക് അതീതമായി ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ,” എന്നാണ് പ്രാര്‍ഥന കുറിച്ചത്.

https://www.instagram.com/p/CBv2C3NA9x8/?utm_source=ig_web_button_share_sheet

പ്രാര്‍ഥന, നക്ഷത്ര എന്നീ രണ്ടു മക്കളാണ് ഇന്ദ്രജിത്-പൂര്‍ണിമ ദമ്ബതികള്‍ക്ക്. പാട്ടുകാരി കൂടിയാണ് പ്രാര്‍ഥന. ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ലാലേട്ട എന്ന ഗാനം ആലപിച്ചത് പ്രാര്‍ഥനയായിരുന്നു. ചിത്രത്തിന്റെ പ്രചാരണ സമയത്ത് മകള്‍ സ്റ്റേജില്‍ ഈ ഗാനം ആലപിക്കുമ്ബോള്‍ ഏറെ അഭിമാനത്തോടെയായിരുന്നു പൂര്‍ണിമ ആ കാഴ്ച കണ്ടു നിന്നത്.

Trending

To Top
Don`t copy text!