മമ്മൂട്ടി അത് കണ്ടുപിടിക്കുമോയെന്ന് പേടിച്ചിരുന്നു, അതല്ലാതെ മറ്റ് വഴികളില്ലായിരുന്നു- ഇന്ദ്രന്‍സ്

മലയാളത്തിന്റെ പ്രിയ താരമാണ് ഇന്ദ്രന്‍സ്. ശരീരപ്രകൃതിയ്ക്ക്പ്പുറം സിനിമയില്‍ കഴിവിനാണ് സാധ്യതയെന്ന് തെളിയിച്ച നടനാണ് ഇന്ദ്രന്‍സ്. ആ സാധ്യതയാണ് സിനിമാ പിന്നണിയില്‍ വസ്ത്രാലങ്കാരത്തില്‍ നിന്നും മുന്‍നിര നടനിലേക്ക് ഇന്ദ്രന്‍സ് എത്തിയത്. മലയാളി ഉള്ള് തുറന്ന് ചിരിക്കാനും തുടങ്ങി. എണ്‍പതുകളിലും തൊണ്ണൂറകളിലും ഹാസ്യത്തിലെ അഭിഭാജ്യഘടകമായിരുന്നു ഇന്ദ്രന്‍സ്.

ചിരി മാഞ്ഞിട്ടില്ലെങ്കിലും ഇപ്പോള്‍ ഗൗരവമായ കഥാപാത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് ഇന്ദ്രന്‍സ് കാണിച്ചുതന്നു. ഹോംമിലെയും ഉടലിലെയും മികച്ച അഭിപ്രായങ്ങള്‍ അതുതന്നെയാണ് അടിവരയിടുന്നത്.

Indrans

ഇപ്പോഴിതാ പഴയ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ആരെയെങ്കിലും
പറ്റിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

മമ്മൂട്ടിയെ പറ്റിച്ച കഥയാണ് ഇന്ദ്രന്‍സ് പങ്കുവയ്ക്കുന്നത്. കോസ്റ്റ്യൂമറായി സിനിമയില്‍ ജോലി ചെയ്തിരുന്ന സമയത്ത് സംഭവിച്ചതാണ് അദ്ദേഹം ഓര്‍മ്മിക്കുന്നത്.
സത്യത്തില്‍ മമ്മൂട്ടിയെ പറ്റിച്ചതല്ല, അതേ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് സംഭവിച്ചതാണ്.

ഡ്രസിങ്ങിന്റെ കാര്യത്തില്‍ വളരെ നിര്‍ബന്ധമുള്ള വ്യക്തിയാണ് മമ്മൂട്ടി. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തിന്റെ കോസ്റ്റ്യൂം വര്‍ക്ക് ഏല്‍പിച്ചിരുന്നത് വേലായുധന്‍ എന്ന ആളെയായിരുന്നു. എന്നാല്‍ അന്ന് അദ്ദേഹത്തിന് മറ്റൊരു പടത്തിന്റെ വര്‍ക്കിനായി രണ്ടു ദിവസം മാറി നില്‍ക്കേണ്ടി വന്നതിനാല്‍ തന്നെയാണ് ചുമതലയേല്‍പ്പിച്ചത്.

അന്ന് അസിസ്റ്റന്റ് ഡയറക്ടര്‍മാരും മാനേജര്‍മാരും വന്ന് കാര്യം പറഞ്ഞു. മമ്മൂട്ടി വന്നപ്പോള്‍ അദ്ദേഹത്തിനുള്ള ഷര്‍ട്ട് റെഡിയായിട്ടില്ല. അദ്ദേഹം റെഡിമെയിഡ് ഷര്‍ട്ടാണ് കൂടുതല്‍ ഉപയോഗിക്കാറുള്ളത്. ഡിബി ബ്രാര്‍ഡ് മാത്രമാണ് മമ്മൂട്ടി ഉപയോഗിക്കാറ്.

ആ ഷര്‍ട്ട് വാങ്ങാന്‍ കൈയ്യില്‍ പൈസയില്ലായിരുന്നു അവസാനം അവിടെയുണ്ടായിരുന്ന തുണി എടുത്ത് ഷര്‍ട്ട് തൈച്ചിട്ട് അതില്‍ ഡിബി എന്ന് ഹാന്‍ഡ് വര്‍ക്ക് ചെയ്ത് അദ്ദേഹത്തിന് കൊടുക്കുകയായിരുന്നു. എന്നിട്ടത് ഡിബി ഷര്‍ട്ടിന്റെ തന്നെ കവറിലിട്ടു. അതുമായി മമ്മൂട്ടിയുടെ അടുക്കലെത്തി കൊടുക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ മുന്നില്‍ വച്ച് കവര്‍ തുറന്ന് ഷര്‍ട്ട് എടുത്ത് നല്‍കി. എനിക്ക് പേടിയുണ്ടായിരുന്നു. അദ്ദേഹം കള്ളത്തരം കണ്ടുപിടിക്കുമോയെന്ന് പേടിച്ചിരുന്നു. പക്ഷേ ഭയന്നതുപോലെയൊന്നും ഉണ്ടായില്ല. അദ്ദേഹം ആ ഷര്‍ട്ട് ധരിച്ചു. ഫിറ്റിംഗ് കൃത്യമായതുകൊണ്ട് ഒന്നും പറഞ്ഞില്ല, അതോടെ ആശ്വാസമായി.

അത് മമ്മൂട്ടിയെ പറ്റിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല. അന്ന് രക്ഷപ്പെടാന്‍ മറ്റ് വഴിയില്ലായിരുന്നെന്നും ഇന്ദ്രന്‍സ് ചിരിയോടെ പറയുന്നു.

Anu B