അമ്മയുടെ ശാപം മൂലമാണ് ഞാൻ ഒരു ഹാസ്യ നടനായി മാറിയത് !!

മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇന്ദ്രന്‍സ് എന്ന നടന്‍. നായകനായും ഹാസ്യതാരമായും വില്ലനായും അദ്ദേഹം മലയാളികളെ അമ്ബരപ്പിക്കുകയാണ്. എന്നാല്‍ താന്‍ ഹാസ്യതാരമായത് അമ്മയുടെ ശാപം കൊണ്ടാണെന്ന് പറയുകയാണ് താരം. കുരുത്തക്കേട് മൂത്ത് പഠിക്കാതെ ഉഴപ്പി…

ലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇന്ദ്രന്‍സ് എന്ന നടന്‍. നായകനായും ഹാസ്യതാരമായും വില്ലനായും അദ്ദേഹം മലയാളികളെ അമ്ബരപ്പിക്കുകയാണ്. എന്നാല്‍ താന്‍ ഹാസ്യതാരമായത് അമ്മയുടെ ശാപം കൊണ്ടാണെന്ന് പറയുകയാണ് താരം. കുരുത്തക്കേട് മൂത്ത് പഠിക്കാതെ ഉഴപ്പി നടന്ന കാലത്ത് അമ്മ പറഞ്ഞ വാക്കുകള്‍ സത്യമാവുകയായിരുന്നു എന്നാണ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞത്. കുരുത്തക്കേട് മൂത്ത് പഠിക്കാതെ ഉഴപ്പി നടന്ന കാലത്ത് ഒരിക്കല്‍ നേരം വൈകി വീട്ടില്‍ കയറി ചെന്നു. അന്ന് അമ്മ പറഞ്ഞു. കുളിക്കത്തുമില്ല, നിന്നെ കണ്ടിട്ട് നാട്ടുകാര്‍ ചിരിക്കുമെന്ന്. അതങ്ങനെ തന്നെ സംഭവിച്ചു.

സ്‌ക്രീനില്‍ മുഖം തെളിയുമ്ബോഴെ ആളുകള്‍ ചിരിക്കാന്‍ തുടങ്ങി, ഇന്ദ്രന്‍സ് പറയുന്നു. ചെറുപ്പത്തില്‍ ദീനക്കാരനും സര്‍വോപരി കുരുത്തംകെട്ടവനുമായ തന്നെ കൊണ്ട് അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് കയ്യും കണക്കുമില്ല.

വളര്‍ത്തി വലുതാക്കിയത് മുതല്‍ ഉപജീവന മാര്‍ഗം വരെ അമ്മയുടെ സമ്മാനമായിരുന്നു, അമ്മ ചിട്ടി പിടിച്ച്‌ നല്‍കിയ പണം കൊണ്ട് വാങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നാണ് ജീവിതം തുടങ്ങുന്നത്. അമ്മയുടെ കണ്ണീരില്‍ നിന്നാണ് താന്‍ മലയാളികളുടെ ഇന്ദ്രന്‍സായി മാറിയതെന്നും താരം പറയുന്നു. നാടകം കളിച്ച്‌ നടക്കാന്‍ പോകുമ്ബോള്‍ അച്ഛനറിയാതെ വേണ്ടതെല്ലാം അമ്മ തന്നിരുന്നുവെന്നും താരം പറഞ്ഞു.

Indransമലയാളത്തിലെ മികച്ച നടന്‍മാരില്‍ ഒരാളായി ഹാസ്യ വേഷങ്ങളില്‍ നിന്നും വന്ന ഒരാളാണ് ഇന്ദ്രന്‍സ് എന്ന നടന്‍. അദ്ദേഹം പ്രേക്ഷകരെ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ വിസ്മയിപ്പിക്കുകയും ചെയ്‌തു. താരത്തിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വരെ ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു ഇന്ദ്രന്‍സിന്റെതായി ഇക്കൊല്ലം പുറത്തിറങ്ങി ചിത്രം അഞ്ചാം പാതിരയാണ്. ചിത്രം മികച്ച വിജയം നേടുകയും ചെയ്‌തു. നടന്‍ ചിത്രത്തിലൂടെ റിപ്പര്‍ രവി എന്ന സീരിയല്‍ കില്ലറായിട്ടാണ് ശ്രദ്ധ നേടിയത്.