അപ്രതീക്ഷിതമായുള്ള ഭർത്താവിന്റെ വിയോഗം, ഇന്ദുലേഖയുടെ ഇപ്പോഴത്തെ ജീവിതം!

വർഷങ്ങൾ കൊണ്ട് മലയാള സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ്. മൂന്നര വയസ്സ് മുതൽ അഭിനയത്തിലേക്ക് എത്തിയ താരം എഴുപത്തി അഞ്ചോളം പരമ്പരകളിൽ ആണ് അഭിനയിച്ച്ച കഴിഞ്ഞത്. പോസിറ്റീവും നെഗറ്റീവുമായ നിരവധി കഥാപാത്രങ്ങളിൽ കൂടി…

വർഷങ്ങൾ കൊണ്ട് മലയാള സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ്. മൂന്നര വയസ്സ് മുതൽ അഭിനയത്തിലേക്ക് എത്തിയ താരം എഴുപത്തി അഞ്ചോളം പരമ്പരകളിൽ ആണ് അഭിനയിച്ച്ച കഴിഞ്ഞത്. പോസിറ്റീവും നെഗറ്റീവുമായ നിരവധി കഥാപാത്രങ്ങളിൽ കൂടി ഇന്ദുലേഖ പ്രേഷകരുടെ മനസ്സിൽ ഇടം നേടി. ദേവി മാഹാത്മ്യം എന്ന പരമ്പരയിൽ ദേവിയായി എത്തിയതോടെ വലിയ ശ്രദ്ധയാണ് താരത്തിന് ലഭിച്ചത്. ഇപ്പോൾ ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെയിൽ ലക്ഷ്മി എന്ന ശ്രദ്ധേയമായ വേഷത്തിൽ എത്തുകയാണ് ഇന്ദുലേഖ. വർഷങ്ങൾ കൊണ്ട് ഇന്ദുലേഖ പ്രേക്ഷകർക്ക് സുപരിചിത ആണെങ്കിലും താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഒന്നും ആരാധകർക്ക് അറിയില്ല. ഇപ്പോൾ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇന്ദുലേഖ. മൂന്നര വയസ്സ് ഉള്ളപ്പോൾ ആണ് താൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ തുടങ്ങിയത് എന്നാണ് ഇന്ദുലേഖ പറയുന്നത്.

ഡോക്ടർ ആകണം എന്നായിരുന്നു തന്റെ ആഗ്രഹം. എന്നാൽ അതിനു സാധിച്ചില്ല. എങ്കിൽ തന്നെയും എം ബി എ ബിരുദം നേടിയ താരം കുറെ കാലം ബാങ്കിൽ ജോലി നോക്കിയിരുന്നു. അഭിനയം ആയിരിക്കും തന്റെ വഴി എന്ന് താൻ ഒരിക്കലും ചിന്തിച്ചിരുന്നത് കൂടി ഇല്ല എന്നാണ് താരം പറയുന്നത്. ശങ്കരൻ പോറ്റിയെ ആണ് താരം വിവാഹം കഴിച്ചത്. ഒരു മകളും ഇവർക്ക് ഉണ്ട്. എന്നാൽ വർഷങ്ങൾക്ക് മുൻപ് ഒരു അപകടം ഉണ്ടായതിനെ തുടർന്ന് ശങ്കരൻ പോറ്റി കിടപ്പിൽ ആയി. വര്ഷങ്ങളോളം ആ കിടപ്പ് തുടർന്ന്. ദേവി മാഹാത്മ്യത്തിൽ അഭിനയിക്കുന്ന സമയത്ത് ഭർത്താവ് പൂർണ്ണമായും കിടപ്പിൽ ആയിരുന്നു. എന്നാൽ തനിക്ക് ആ സമയത്ത് അഭിനയത്തിൽ നിന്ന് മാറി നിൽക്കാനും കഴിയുമായിരുന്നില്ല. അങ്ങനെ ഭർത്താവിനെ ഒരു ഹോം നേഴ്‌സിനെ ഏല്പിച്ചിട്ടാണ് താൻ അഭിനയിക്കാൻ പോയത്.

എന്നാൽ തന്നെ അടുത്ത് അറിയാവുന്നവരും തന്റെ അവസ്ഥ അറിയാവുന്നവർ പോലും ആ സമയത്ത് എന്നെ കുറ്റപ്പെടുത്തി. അതായിരുന്നു തനിക്ക് നേരിടേണ്ടി വന്ന വലിയ പരാജയം. ഭർത്താവ് ഈ ലോകത്ത് നിന്നും വിട പറഞ്ഞപ്പോഴും മകൾക്ക് വേണ്ടിയാണ് ഞാൻ ജീവിച്ചത്. പുറമെ നോക്കുന്നവർക്ക് നമ്മുടേത് സന്തോഷകരമായ ആഡംബര ജീവിതം ആണെന്നൊക്കെ തോന്നും. എന്നാൽ നമ്മുടെ ദുഃഖങ്ങൾ നമുക്ക് മാത്രമേ അറിയൂ. എന്ന് എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകി എന്റെ കൂടി നിൽക്കുന്നത് എന്റെ മകൾ തന്നെ ആണെന്നുമാണ് ഇന്ദുലേഖ പറഞ്ഞത്.