അവസരം ലഭിക്കാൻ പലർക്കും വഴങ്ങി കൊടുക്കേണ്ടി വന്നിട്ടില്ലേ, മറുപടി നൽകി ഇനിയ! - മലയാളം ന്യൂസ് പോർട്ടൽ
Film News

അവസരം ലഭിക്കാൻ പലർക്കും വഴങ്ങി കൊടുക്കേണ്ടി വന്നിട്ടില്ലേ, മറുപടി നൽകി ഇനിയ!

മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങി നിൽക്കുന്ന നടിയാണ് ഇനിയ. നായികയായും സഹനായികയായും എല്ലാം ഇനിയ പലപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. നാടൻ വേഷങ്ങൾ ആണെങ്കിലും ഗ്ലാമറസ് വേഷങ്ങൾ ആണെങ്കിലും ഒരുപോലെ കൈകാര്യം ചെയ്യാൻ ഇനിയയ്ക്ക് സാധിക്കുന്നുണ്ട്. പലപ്പോഴും പല വിവാദങ്ങളിലും ഉൾപ്പെട്ട താരം കൂടിയാണ് ഇനിയ. രണ്ടായിരത്തി അഞ്ചിൽ പുറത്തിറങ്ങിയ സൈറ എന്ന ചിത്രത്തിൽ കൂടിയാണ് ഇനിയ സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇനിയ തെന്നിന്ത്യയിലെ തിരക്കേറിയ നടിയായി മാറുകയായിരുന്നു.

ഇപ്പോൾ ഒരു അഭിമുഖത്തിൽ താൻ ഏറ്റവും കൂടുതൽ പേരിൽ നിന്നും നേരിട്ട ഒരു ചോദ്യവും അതിനുള്ള തന്റെ മറുപടിയും ആണ് ഇനിയ നൽകുന്നത്. കുറെ മികച്ച സിനിമകളുടെ ഭാഗമാകാൻ എനിക്ക് അവസരം ലഭിച്ചു. അപ്പോഴെല്ലാം പലരും പലപ്പോഴായി എന്നോട് ചോദിച്ചിട്ടുണ്ട്, ആർക്കെങ്കിലും വഴങ്ങി കൊടുത്തിട്ടാണോ ഇത്തരത്തിൽ നല്ല വേഷങ്ങൾ ലഭിച്ചത് എന്ന്. ഞാൻ സിനിമയിൽ എത്തിയിട്ട് പത്ത് വർഷത്തിൽ കൂടുതൽ ആയി. ഇത് വരെ ഒരു തരത്തിൽ ഉള്ള മോശം അനുഭവങ്ങളും എനിക്ക് ആരിൽ നിന്നും ഉണ്ടായിട്ടില്ല എന്നാണ് താരം നൽകിയ മറുപടി.

ആർക്കും വഴങ്ങി കൊടുത്തിട്ടുള്ള എനിക്ക് ഇത്തരത്തിൽ ഉള്ള നല്ല വേഷങ്ങൾ ഒക്കെ ലഭിച്ചത്. നമ്മൾ നമ്മളായി തന്നെ നിൽക്കണം, ഇപ്പോഴും നമുക്ക് ഒരു സ്റ്റാൻഡ് ഉണ്ടായിരിക്കണം, അത് കഴിഞ്ഞു പോകാതിരുന്നത് മാത്രം മതിയെന്നും നമ്മൾ എങ്ങനെ ആണോ സിനിമയെ സമീപിക്കുന്നത് അത് പോലെ തന്നെ ആകും സിനിമ തിരിച്ചും നമ്മളോട് നിൽക്കുന്നത് എന്നുമാണ് ഇനിയ പറഞ്ഞത്.

 

 

 

 

 

 

 

 

 

Trending

To Top
Don`t copy text!