മെല്ലെയെന്നെ മെല്ലെയെന്നെ നോക്ക്… അപര്‍ണയുടെ ‘ഇനി ഉത്തരത്തിലെ’ വീഡിയോ ഗാനമെത്തി

അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മെല്ലെയെന്നെ മെല്ലെയെന്നെ നോക്ക്’ എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അപര്‍ണയും സിദ്ധാര്‍ത്ഥ് മേനോനുമാണ് വീഡിയോ ഗാനത്തിലുള്ളത്. വിനായക്…

അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മെല്ലെയെന്നെ മെല്ലെയെന്നെ നോക്ക്’ എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അപര്‍ണയും സിദ്ധാര്‍ത്ഥ് മേനോനുമാണ് വീഡിയോ ഗാനത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കര്‍ ആണ്. ഹിഷാമും പാടിയിട്ടുണ്ട്. വരികള്‍ എഴുതിയിരിക്കുന്നത് നിഖിത മനില ആണ്. സെപ്റ്റംബര്‍ 16ന് ചിത്രം റിലീസ് ചെയ്യും.

സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ്, ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രമാണ് ഇനി ഉത്തരം.

എ ആന്റ് വി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. എഡിറ്റര്‍-ജിതിന്‍ ഡി കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, വിനോഷ് കൈമള്‍. കല-അരുണ്‍ മോഹനന്‍. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍. സ്റ്റില്‍സ്-ജെഫിന്‍ ബിജോയ്. പരസ്യകല-ജോസ് ഡൊമനിക്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപക് നാരായണ്‍. പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിങ്-എച്ച് ടു ഓ സ്‌പെല്‍. പിആര്‍ഒ- എഎസ് ദിനേശ്, ആതിര ദില്‍ജിത്.