ഇതൊക്കെ അറുപത് വയസ്സ് കഴിഞ്ഞു കാണിച്ചാൽ ആര് കാണാനാ!

റെയിൻ റെയിൻ കം എഗൈൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ച താരമാണ് ഇനിയ. തുടക്കം മലയാളത്തിൽ ആണെങ്കിലും മിക്ക സൗത്ത് ഇന്ത്യൻ സിനിമയിലും ഇനിയ ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞു. നിരവധി…

റെയിൻ റെയിൻ കം എഗൈൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ച താരമാണ് ഇനിയ. തുടക്കം മലയാളത്തിൽ ആണെങ്കിലും മിക്ക സൗത്ത് ഇന്ത്യൻ സിനിമയിലും ഇനിയ ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ ആണ് ഇനിയ തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. ഗ്ലാമറസ് വേഷങ്ങളിൽ ആണ് ഇനിയ കൂടുതലും പ്രത്യക്ഷപെടാറുള്ളത്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുമുണ്ട്. ഗ്ലാമർ ഗേൾ, ഹോട്ട് ടോൾ എന്നൊക്കെയാണ് ഇനിയ മലയാളികൾക്ക് ഇടയിൽ അറിയപ്പെടുന്നത്.

ഇപ്പോൾ റെഡ് എഫ് എം മലയാളത്തിൽ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കുകയാണ് ഇനിയ. ഗ്ലാമറസ് വേഷങ്ങൾ അഭിനയിക്കുന്നതിന് പറ്റി മനസ്സ് തുറക്കാനും ഇനിയ മറന്നില്ല. ഗ്ലാമറസ് വേഷങ്ങളിൽ ഒക്കെ അഭിനയിക്കുമ്പോൾ ഈ പ്രായത്തിൽ അഭിനയിക്കണം. അല്ലാതെ അറുപതും എഴുപതും വയസ്സുള്ളപ്പോൾ അത്തരം വേഷങ്ങളിൽ അഭിനയിച്ചാൽ ആര് കാണാനാ? അത് കൊണ്ട് അഭിനയിക്കുകയാണെങ്കിൽ ഈ പ്രായത്തിൽ അഭിനയിക്കണം എന്നാണു ഇനിയ പറഞ്ഞത്. ഒരു മടിയും കൂടാതെയാണ് ഇനിയ ഈ കാര്യങ്ങളൊക്കെ തന്റെ ആരാധകരുമായി പങ്കുവെച്ചത്.

കൂടാതെ, പ്രേക്ഷകർക്ക് ഒരു പൊതുധാരണ ഉണ്ട് ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കുന്നവർ ഒക്കെ എന്തിനും തയാറായി നടക്കുന്നവർ ആണെന്നും എന്നാൽ എല്ലാം മൂടിപ്പുതച്ച് അഭിനയിക്കുന്നവർ ഒക്കെ നല്ലവർ ആണെന്നും. എന്നാൽ അത് വളരെ തെറ്റായ ധാരണ ആണെന്നും ഒരിക്കലും വേഷങ്ങൾ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ആളുകളുടെ യഥാർത്ഥ സ്വഭാവം കണ്ടെത്താൻ കഴിയില്ലെന്നും ഇത് ഒരു തെറ്റായ ധാരണ ആണെന്നുമാണ് ഇനിയ പറഞ്ഞത്. 2011 ൽ മികച്ച നടിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്കാരം ഇനിയയ്ക്ക് ആയിരുന്നു.