ഡോക്ടറോട് ഞാന്‍ ഇനി എത്രനാള്‍ ഉണ്ടാകുമെന്ന് നിര്‍മാതാവ് അന്വേഷിച്ചു, ഇക്കാര്യത്തില്‍ നമുക്കും ഗ്യാരന്റി പറയാന്‍ പറ്റില്ലല്ലോ: ഇന്നസെന്റ്

ക്യാന്‍സര്‍ ബാധിതനാവുകയും ജീവിതത്തിലെ സന്തോഷത്തെ തിരിച്ചുപിടിച്ച്, രോഗ ബാധിതനായിരുന്ന കാലത്ത് താന്‍ അനുഭവിച്ച നിമിഷങ്ങളെ തമാശ രൂപത്തില്‍ മറ്റുള്ളവരുമായി പങ്കുവെച്ച് ഇന്നും സമാന രോഗ ബാധിതര്‍ക്ക് മോട്ടിവേഷനായി തുടരുന്ന സിനിമാ താരമാണ് ഇന്നസെന്റ്. ക്യാന്‍സര്‍…

ക്യാന്‍സര്‍ ബാധിതനാവുകയും ജീവിതത്തിലെ സന്തോഷത്തെ തിരിച്ചുപിടിച്ച്, രോഗ ബാധിതനായിരുന്ന കാലത്ത് താന്‍ അനുഭവിച്ച നിമിഷങ്ങളെ തമാശ രൂപത്തില്‍ മറ്റുള്ളവരുമായി പങ്കുവെച്ച് ഇന്നും സമാന രോഗ ബാധിതര്‍ക്ക് മോട്ടിവേഷനായി തുടരുന്ന സിനിമാ താരമാണ് ഇന്നസെന്റ്. ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന ഇന്നസെന്റ് എഴുതിയ ബുക്ക് വലിയ ജനപ്രീതി നേടിയിരുന്നു. ക്യാന്‍സര്‍ ബാധിച്ച കാലത്തെ സിനിമാ ജീവിതത്തിലെ നിമിഷങ്ങള്‍ പങ്കുവയ്ക്കകുയാണ് താരം.

കാന്‍സറിന്റെ പിടിയിലായിരുന്ന സമയത്ത് തനിക്ക് സിനിമയില്‍ വേഷം നല്‍കുന്നതിന് നിര്‍മാതാക്കള്‍ ഒരുപാട് വേവലാതിപ്പെട്ടിരുന്നുവെന്ന് ഇന്നസെന്റ് പറയുന്നു. ‘സിനിമയിലെ സംവിധായകന്‍ പറയാറുണ്ട്, ഇന്നസെന്റാണ് ആ റോള്‍ ചെയ്യുന്നതെങ്കില്‍ നന്നാവും. അപ്പോള്‍ നിര്‍മാതാവ് പറയും അയാള്‍ തന്നെ വേണോ. അയാളെ കൊണ്ട് തന്നെ അത് അഭിനയിപ്പിക്കണോ, അഭിനയിപ്പിക്കാന്‍ സാധിക്കുമോ എന്നൊക്കെ. അവര്‍ അത് ചോദിക്കാനുള്ള കാരണം, എനിക്ക് മൂന്നാമത്തെ പ്രാവശ്യമാണ് കാന്‍സര്‍ വന്നത്. ഇന്നസെന്റ് പറയുന്നു.

ഡയറക്ടര്‍ പറഞ്ഞിട്ട് വന്നതെന്നും പറഞ്ഞ് എന്നെ ഒരു നിര്‍മാതാവ് വന്ന് കണ്ടിരുന്നു. എന്റെ ആരോഗ്യത്തെ കുറിച്ച് അവര്‍ ചോദിച്ചപ്പോള്‍ കാണുന്നത് പോലെയൊക്കെ തന്നെ, കുഴപ്പമൊന്നുമില്ല എന്ന് ഞാന്‍ പറഞ്ഞു. ഇല്‍ഫക്ഷനൊക്ക ശ്രദ്ധിക്കണം എന്നൊക്കെ അവര്‍ പറഞ്ഞു.

അവര്‍ ആലോചിക്കുന്നത് ആ ഒരു റോള്‍ ഞാന്‍ ചെയ്താല്‍, പടം കഴിയുന്നതിന് മുമ്പ് തട്ടി പോയാല്‍ അത് വരെ ചിലവാക്കിയ പണം മുഴുവന്‍ പോകുമെന്നാണ്. നമുക്ക് ഈ കാര്യത്തില്‍ ഒരു ഗ്യാരണ്ടി പറയാന്‍ പറ്റിലല്ലോ. അതിന് ദൈവം വിചാരിക്കണം,” ഇന്നസെന്റ് പറഞ്ഞു.