എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ സഹായിക്കണം. എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി…

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ സഹായിക്കണം. എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും.
വേണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

പ്രിയപ്പെട്ടവരെ ,

ആകെ അറിയാവുന്നത് ഡാൻസാണ്, ഏഴാം ക്ലാസ്സിൽ പഠിക്കുകയാണ്. പലപ്പോഴായി അത്യാവശ്യം പൊതുപരിപാടികളിൽ അത് അവതരിപ്പിച്ചിട്ടുമുണ്ട്. ചില സ്ഥലങ്ങളിൽ നിന്ന് ടോക്കൻ ഓഫ് അപ്രീസിയേഷൻ എന്ന നിലയ്ക്ക് ചില സാമ്പത്തിക സപ്പോർട്ട് കിട്ടാറുമുണ്ട്.

പറഞ്ഞു വന്നത് ഇതാണ് , നിങ്ങളുടെ അടുത്തുള്ള അമ്പലങ്ങളിലോ പൊതുപരിപാടികളിലോ എന്തുമാകട്ടെ , ഒരുമണിക്കൂർ ഡാൻസ് പ്രോഗ്രാം ചെയ്തുതരാം . CMDRF ലേക്ക് പറ്റാവുന്ന തുക അയച്ചു അതിന്റെ റെസീറ്റ് എനിക്ക് അയച്ചാൽ മതിയാകും.

വല്യ ഡാൻസർ എന്നു കളിയാക്കരുത് , എന്നെക്കൊണ്ട് പറ്റുന്നത് എന്നെ കരുതാവൂ…