റീൽസ് താരം നിവേദ്യ ആർ ശങ്കർ മലയാള സിനിമയിലേക്കെത്തുന്നു!

ഇൻസ്റ്റഗ്രാം റീൽസിലൂടെ മലയാള സിനിമയിലേക്ക് പ്രവേശിച്ച് നിവേദ്യ ആർ. ശങ്കർ . ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യൺ ഫോള്ളോവേർസിനെ നേടിയെടുത്ത തിരുവനന്തപുരം സ്വദേശിയാണ് നിവേദ്യ. നിരവധി പേരാണ് നിവേദ്യയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. ടി.എസ്. സുരേഷ് ബാബു…

ഇൻസ്റ്റഗ്രാം റീൽസിലൂടെ മലയാള സിനിമയിലേക്ക് പ്രവേശിച്ച് നിവേദ്യ ആർ. ശങ്കർ . ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യൺ ഫോള്ളോവേർസിനെ നേടിയെടുത്ത തിരുവനന്തപുരം സ്വദേശിയാണ് നിവേദ്യ. നിരവധി പേരാണ് നിവേദ്യയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.


ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്കും എത്തുകയാണ് ഈ കൊച്ചുമിടുക്കി. അഷ്‌കർ സൗദാൻ നായകനാവുന്ന സിനിമയിൽ ഹണി റോസ്, ഗൗരി നന്ദ എന്നിവരാണ് നായികമാരായി എത്തുന്നു”ഞാൻ ചെറുപ്പം മുതലേ കേൾക്കുന്ന പാട്ടുകൾക്കനുസരിച്ച് ഡാൻസ് കളിക്കുമായിരുന്നുവെന്ന് അമ്മ പറയാറുണ്ട്. അതിന്റെയൊക്കെ ചെറിയ വീഡിയോകൾ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതുകൊണ്ട്, ആദ്യം മുതൽക്കേ ക്യാമറയ്ക്ക് മുന്നിലുള്ള പരിഭ്രമങ്ങളൊന്നും തോന്നിയിരുന്നില്ല,’ നിവേദ്യ പറഞ്ഞു.

ടിക് ടോക് എന്ന പ്ലാറ്റ്‌ഫോം വന്നതോടുകൂടി ആളുകൾ തന്‌റെ വീഡിയോകൾ ശ്രദ്ധിക്കാൻ തുടങ്ങി. ടിക് ടോക് നിരോധിച്ചപ്പോൾ ഇൻസ്റ്റാഗ്രാം റീൽസുകളിലേക്കായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇവിടെ ആദ്യമൊക്കെ കാഴ്ചക്കാരെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. കാഴ്ചക്കാരുടെ എണ്ണം നോക്കിയിരുന്ന സമയമുണ്ടായിരുന്നു. ക്രമേണ ആളുകൾ കാണാൻ തുടങ്ങി. ഇപ്പോൾ മൂന്ന് മില്യൺ ഫോള്ളോവേർസ് ആയിയെന്നും നിവേദ്യ. പറഞ്ഞു