അമ്മയ്ക്ക് ജി.എസ്.ടി. രജിസ്‌ട്രേഷനില്ല; ഇടവേള ബാബുവിന്റെ മൊഴിയെടുത്തു

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ക്കെതിരെ അന്വേഷണവുമായി ചരക്കുസേവന നികുതി (ജി.എസ്.ടി) വകുപ്പ്. സംഘടന ക്ലബാണെന്നായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബു നേരത്തേ അറിയിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ സംഘടനക്ക് ജി.എസ്.ടി രജിസ്‌ട്രേഷനില്ലെന്ന് വ്യക്തമായി. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്.

 

അംഗത്വമെടുക്കുന്നതിന് ജി.എസ്.ടി. വെട്ടിപ്പ് നടന്നിട്ടുണ്ടോ, വിദേശത്തുള്‍പ്പെടെ നടത്തുന്ന പരിപാടികളുടെ നികുതി അടച്ചിട്ടുണ്ടോയെന്നാണ് ജി.എസ്.ടി. വകുപ്പ് അന്വേഷിക്കുന്നത്. മെഗാഷോകള്‍ സംഘടിപ്പിക്കുമ്പോള്‍ ജി.എസ്.ടി. പരിധിയിലുള്‍പ്പെടും. എന്നാല്‍, അമ്മ ഇത്തരത്തില്‍ നികുതി അടച്ചിട്ടില്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് സ്റ്റേറ്റ് ജി.എസ്.ടി. ഇന്റലിജന്റ്‌സ് വിഭാഗം ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്.

‘അമ്മ’യുടെ വരവുചെലവ് കണക്കുകളെക്കുറിച്ചാണ് ചോദിച്ചതെന്ന് ഇടവേള ബാബു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റേറ്റ് ജി.എസ്.ടി ഐ.ബി ഇന്റലിജന്‍സ് ഓഫിസര്‍ ദിനേശിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

എന്നാല്‍, ആറുമാസംമുമ്പ് ജി.എസ്.ടി. വകുപ്പ് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് അമ്മ ജി.എസ്.ടി. രജിസ്‌ട്രേഷനെടുത്തു. 45 ലക്ഷം രൂപ നികുതിയും അടച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Gargi