Film News

ഇരട്ടയിലെ ‘പുതുതായൊരിത്’ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു

ഷെഹബാസ് അമന്റെ ആലാപനത്തില്‍ ഇരട്ടയിലെ ആദ്യ ഗാനമായ ‘പുതുതായൊരിത്’ ഇരുകൈയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം നല്‍കിയപ്പോള്‍ പാടിയിരിക്കുന്നത്‌ഷെഹബാസ് അമന്‍ ആണ്. ഗാനത്തിന്റെ വീഡിയോ വീഡിയോ വേര്‍ഷന്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

അപ്പു പാത്തു പ്രൊഡക്ഷന്‍ഹൗസിനും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസര്‍ സിജോ വടക്കനും കൈകോര്‍ക്കുന്ന ‘ഇരട്ട’യുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രോഹിത് എം ജി കൃഷ്ണന്‍ ആണ്. റിലീസായി ദിവസങ്ങള്‍ക്കിപ്പുറവും മികച്ച പ്രതികരണങ്ങള്‍ നേടി ചിത്രം ജൈത്രയാത്ര തുടരുകയാണ്. ‘പുതുതായൊരുത് ‘ ഗാനത്തിന്റെ മ്യൂസിക് പ്രൊഡ്യൂസര്‍: ജേക്‌സ് ബിജോയ്, ഡാനിയേല്‍ ജോസഫ് ആന്റണി, എബിന്‍ പള്ളിച്ചന്‍.

ഗിറ്റാര്‍: സുമേഷ് പരമേശ്വര്‍, ബാസ്സ്: നേപ്പിയര്‍ നവീന്‍, ഫ്‌ലൂട്ട്: ജോസി ആലപ്പുഴ, സന്തൂര്‍- ലോകേഷ്, അഡിഷണല്‍ റിതം – ശ്രുതിരാജ് ,സെഷന്‍ ക്രമീകരണം: ഡാനിയേല്‍ ജോസഫ് ആന്റണി, മനീത് മനോജ് ,മൈന്‍ഡ് സ്‌കോര്‍ മ്യൂസിക് , കൊച്ചി ,അസിസ്റ്റന്റ്: നജിദ് നിസാമുദീന്‍

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് .ലിറിക്സ് അന്‍വര്‍ അലി. എഡിറ്റര്‍ : മനു ആന്റണി, ആര്‍ട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്‌സ്, സ്റ്റണ്ട്‌സ് : കെ രാജശേഖര്‍ എന്നിവരാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Recent Posts

കുഞ്ഞ് ധ്വനിയുടെ യാത്രകള്‍ക്കായി പുത്തന്‍ കാര്‍!!! സന്തോഷം പങ്കിട്ട് യുവയും മൃദുലയും

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…

3 hours ago

സൗഹൃദവും പ്രണയവും പ്രതികാരവും പറഞ്ഞ് നാനിയും കീര്‍ത്തിയും!!!

നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…

5 hours ago

ഹാറ്റ്സ് ഓഫ് ഉര്‍ഫി!!! അവളുടെ അത്ര ധൈര്യം തനിക്ക് ഇല്ല-കരീന കപൂര്‍

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…

7 hours ago