ബാഹുബലി താരം പ്രഭാസ് ഈ പ്രശസ്ത നടിയുമായി ഡേറ്റിംഗില്‍?

കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ബോളിവുഡ് നടി കൃതി സനോന്‍ പ്രത്യക്ഷപ്പെടുകയും ആദിപുരുഷ് സഹനടനും ടോളിവുഡ് നടനുമായ പ്രഭാസിനെ ഒരു ഗെയിം സെഗ്മെന്റിനിടെ വിളിച്ചത് മുതല്‍, ഇരുവരും തമ്മില്‍…

കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ബോളിവുഡ് നടി കൃതി സനോന്‍ പ്രത്യക്ഷപ്പെടുകയും ആദിപുരുഷ് സഹനടനും ടോളിവുഡ് നടനുമായ പ്രഭാസിനെ ഒരു ഗെയിം സെഗ്മെന്റിനിടെ വിളിച്ചത് മുതല്‍, ഇരുവരും തമ്മില്‍ എന്തോ ബന്ധമുണ്ടെന്നുമാണ് നെറ്റിസണ്‍സുമാരുടെ ഊഹം.

പ്രഭാസും കൃതിയും പരസ്പരം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന് അടുത്തിടെ ഒരു റിപ്പോര്‍ട്ടുമുണ്ടായിരുന്നു. ‘ഇടയ്ക്കിടെ രണ്ടു പേരും വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യാറുണ്ടെന്നും. ഇരുവര്‍ക്കും പരസ്പര ആരാധന ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അവര്‍ വെറും സുഹൃത്തുക്കളാണെന്നും ഇരുവരോടും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.

ഇരുവരും തമ്മില്‍ പ്രണയത്തിലല്ല, ഇന്റര്‍നെറ്റില്‍ അസത്യമായ കഥകള്‍ നിറഞ്ഞതാണെന്നും ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ക്കറിയാവുന്നതു കൊണ്ടാണ് ഇതുവരെ ഇതേക്കുറിച്ച് ഒന്നും പറയാതിരുന്നത്. കൃതി- പ്രഭാസ് പ്രണയവാര്‍ത്ത റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.