ദളപതി 67ൽ വിജയിയുടെ വില്ലനായി എത്തുന്നത് ചിമ്പുവോ?

സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ ലോകേഷ് കനകരാജ് കമൽഹാസന് ഐതിഹാസികമായ വിജയം സമ്മാനിച്ച വിക്രം സിനിമയ്ക്ക് ശേഷം വിജയ് നായകനായുള്ള ചിത്രമാണ് സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. മാസ്റ്റർ എന്ന സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജും വിജയിയും…

സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ ലോകേഷ് കനകരാജ് കമൽഹാസന് ഐതിഹാസികമായ വിജയം സമ്മാനിച്ച വിക്രം സിനിമയ്ക്ക് ശേഷം വിജയ് നായകനായുള്ള ചിത്രമാണ് സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. മാസ്റ്റർ എന്ന സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന സിനിമയ്ക്ക് ദളപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോ വീഡിയോ ഈ വരുന്ന ഫെബ്രുവരി മൂന്നിന് പുറത്തിറങ്ങും. ചിത്രത്തെ കുറിച്ച് വരുന്ന പുതിയ റിപ്പോർട്ടുകൾ വരുന്നത് ഇങ്ങനെയാണ് .ദളപതി 67ൽ ചിമ്പുവായിരിക്കും വിജയിയുടെ വില്ലനായി എത്തുന്നത്.അതിന് കാരണമായി ആരാധകർ പറയുന്നത് പ്രൊമോ വീഡിയോ പുറത്തിറങ്ങുന്ന ഫെബ്രുവരി മൂന്നിന് തന്നെയാണ് ചിമ്പുവിന്റെ ജന്മദിനം.അതിനാൽ സിനിമയ്ക്ക് ചിമ്പുവായി ബന്ധമുണ്ടെന്നാണ് ആരാധകർ പറയുന്നത്.

അടുത്തിടെ പുറത്തിറങ്ങഇയ വിജയ് ചിത്രം വാരിശിൽ തീ ദളപതി എന്ന ഗാനം പാടിയത് ചിമ്പുവായിരുന്നു. പ്രതിഫലമൊന്നും വാങ്ങാതെയാണ് ഈ ഗാനം ചിമ്പു ഈ ഗാനം പാടിയത്. അതേ സമയം ദളപതി 67ൽ വിജയ് ദളപതി 67ൽ സാൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിലാാണ് എത്തുകയെന്നും സിനിമയുടെ ചിത്രീകരണം കൂടുതലും നടക്കുക കാശ്മീരിലായിരിക്കും എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.