ജാസ്മിനും മോണിക്കയും പിരിയാന്‍ കാരണം നിമിഷയോ..! എന്നോട് ഒന്നും ചോദിക്കരുതെന്ന് നിമിഷ!!

ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ജാസ്മിന്‍ എം മൂസയെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ താരത്തിന്റെ ആരാധകര്‍ക്ക് വേദനയുണ്ടാക്കിയിരിക്കുകയാണ്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങള്‍ നേരിട്ടാണ് ജാസ്മിന്‍ സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുത്തത്. ജാസ്മിന്‍ തന്റെ പ്രണയിനി മോണിക്കയുമായി വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

ജാസ്മിന്‍ തന്നെയാണ് ഇതേ കുറിച്ച് ലൈവില്‍ വന്ന് പറഞ്ഞത്. താന്‍ തന്നെയാണ് ഈ ബന്ധം വേര്‍പ്പെടുത്താന്‍ മുന്‍കൈ എടുത്തത് എന്ന് ജാസ്മിന്‍ പറഞ്ഞിരുന്നു. ബിഗ്ഗ് ബോസ്സ് ഷോയില്‍ നിന്ന് പുറത്ത് വന്ന ശേഷം തനിക്കും പങ്കാളിയ്ക്കും എതിരെയുള്ള സൈബര്‍ അറ്റാക്കുകള്‍ കൂടിയെന്നും തങ്ങളുടെ സ്വകാര്യത നഷ്ടപ്പെട്ടു എന്നും ജാസ്മിന്‍ പറഞ്ഞിരുന്നു.

തനിക്ക് എതിരെ വരുന്ന സൈബര്‍ ബുള്ളീയിംഗിന് ഇതില്‍ ഒരു പങ്കും ഇല്ലാത്ത മോണിക്കയേയും ചിലര്‍ വലിച്ചിടുന്നു എന്നും അവള്‍ ഇതൊന്നും കേള്‍ക്കേണ്ട ആവശ്യമില്ലെന്നും എന്നേക്കാള്‍ നല്ലൊരാളുടെ കൂടെ നല്ല ജീവിതം നയിക്കാന്‍ അവള്‍ അര്‍ഹയാണ് എന്ന് പറഞ്ഞാണ് ജാസ്മിന്‍ ലൈവില്‍ എത്തി പറഞ്ഞത്.

ഇപ്പോഴിതാ ജാസ്മിനും മോണിക്കയും വേര്‍പിരിയാന്‍ കാരണം ബിഗ്ഗ് ബോസ്സിലെ മറ്റൊരു കണ്ടസ്റ്റന്റും ജാസ്മിന്റെ ഉറ്റ സുഹൃത്തുമായ നിമിഷയാണ് എന്നരീതിയിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഇത്തരം വാര്‍ത്തകള്‍ക്ക് എതിരെ നിമിഷയും രംഗത്ത് വന്നിട്ടുണ്ട്. മോണിക്കയേയും ജാസ്മിനേയും തനിക്ക് ഇഷ്ടമാണെന്നും ബന്ധം വേര്‍പ്പെടുത്തല്‍ അവരുടേതായ തീരുമാനം ആണെന്നും അതേ കുറിച്ച് തന്നോട് ഒന്നും ചോദിക്കരുത് എന്നുമാണ് നിമിഷ പറയുന്നത്. മാത്രമല്ല അത് അവരുടെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും അതിനെ മറ്റുള്ളവര്‍ മാനിക്കണം എന്നും പറഞ്ഞ നിമിഷ.. ജാസ്മിന് എന്ത് വിഷമം ഉണ്ടായാലും അവളുടെ കൂടെ തന്നെ നില്‍ക്കും എന്നും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കുറിച്ചു.

Previous articleഡോക്ടര്‍ റോബിന്റെ ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത..!! കാത്തിരുന്നത് സംഭവിക്കുന്നു!
Next articleഒന്ന് ഉമ്മവെക്കാന്‍ പോലും ആരുമില്ല..! ‘സെഡ് ലൈഫ്’ ആണെന്ന് നിമിഷ!