ലോക്കല്‍ സൂപ്പര്‍ ഹീറോയ്ക്ക് സംഗീതമൊരുക്കാന്‍ തമിഴ് സിനിമാ ലോകത്തെ മറ്റൊരു ഹീറോ?

കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയ്ക്ക് ശേഷം ജനപ്രിയ നായകന്‍ ദിലീപിന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ദിലീപിന്റേതായി പ്രഖ്യാപിച്ച സിനിമയുടെ ഏറ്റവും പുതിയ വിവരങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദിലീപ് ഒരു സൂപ്പര്‍ഹീറോ ആയി എത്തുന്ന സിനിമ എന്ന രീതിയില്‍ പ്രഖ്യാപിക്കപ്പെട്ട പറക്കും പപ്പന്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. സിനിമയ്ക്ക് വേണ്ട് സംഗീതം ഒരുക്കുന്നത് തമിഴ് സിനിമാ ലോകത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആണെന്നാണ് പുറത്ത് വരുന്ന വിവരം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രഖ്യാപിച്ച സിനിമയാണ് പറക്കും പപ്പന്‍. ദിലീപിനെ നായകനാക്കി വിയാന്‍ വിഷ്ണുവാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് രവിചന്ദര്‍ സംവിധാനം നിര്‍വ്വഹിക്കുന്നത് എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഇതേ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.. ദിലീപ് തന്നെയായിരുന്നു നാളുകള്‍ക്ക് മുന്‍പ് തന്റെ സോഷ്യല്‍ മീഡിയ വഴി ഈ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് എത്തിയത്.

ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്ന ടാഗ് ലൈനോടെയാണ് പറക്കും പപ്പന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. അനിരുദ്ധ് ഈ ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ സിനിമയെ കുറിച്ചും വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

DILEEP

നിലവില്‍ വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയാണ് ദിലീപ് കമ്മിറ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം ജൂലൈ ആദ്യവാരം തന്നെ നടക്കും എന്നാണ് വിവരം. ഇത് കഴിഞ്ഞ് നിലവിലെ സാഹചര്യത്തില്‍ പറക്കും പപ്പന്‍ എന്ന സിനിമയിലേക്ക് ദിലീപ് എത്തുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

Previous articleറോബിന്റെ സിനിമയില്‍ ദില്‍ഷയും..!? താരം പറഞ്ഞത് കേട്ടോ?
Next article‘അത് തെളിയിച്ചാല്‍ ഞാന്‍ പകുതി മീശ വടിക്കും’; അമ്മ അംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകന്‍