മോഹന്‍ലാലിന്റെ ബറോസില്‍ സൂര്യ എത്തുമോ..? താരം പറഞ്ഞത് കേട്ടോ..!!

ആരാധകര്‍ ഏറെ ആവേശത്തേടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ സംവിധായകനായി എത്തുന്ന ബറോസ് എന്ന ചിത്രം. സിനിമാ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയ സമ്പത്ത് കൊണ്ടാണ് മലയാളത്തിന്‌റെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക് തിരിഞ്ഞിരിക്കുന്നത്. പ്രഖ്യാപനം…

ആരാധകര്‍ ഏറെ ആവേശത്തേടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ സംവിധായകനായി എത്തുന്ന ബറോസ് എന്ന ചിത്രം. സിനിമാ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയ സമ്പത്ത് കൊണ്ടാണ് മലയാളത്തിന്‌റെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ സംവിധാന രംഗത്തേക്ക് തിരിഞ്ഞിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ക്കേ വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം പിടിച്ച സിനിമയാണ് ബറോസ്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും, കോവിഡ് രണ്ടാം തരംഗം ആരംഭിക്കുകയും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് ഈ കഴിഞ്ഞ ഡിസംബറില്‍ ചിത്രം ആദ്യം മുതല്‍ തന്നെ ആരംഭിക്കുകയായിരുന്നു. ചിത്രീകരണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ ഒരു കഥാപാത്രമായി തമിഴ് നടന്‍ സൂര്യ എത്തുമോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ഉയരുന്നത്.

ഈ ചോദ്യം ഈ അടുത്തിടെ സൂര്യ കേരളത്തില്‍ വന്നപ്പോള്‍ പത്ര പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് നേരിട്ട് ചോദിക്കുകയും ചെയ്തു. അതിനു ഉത്തരമായി സൂര്യ പറഞ്ഞത് അങ്ങനെ സംഭവിക്കട്ടെ എന്നാണ്. അതേസമയം, താന്‍ ആ ചിത്രത്തില്‍ ഉണ്ടെന്നോ ഇല്ലെന്നോ സൂര്യ പറഞ്ഞതുമില്ല. ഇതോടെ ആരാധകര്‍ കൂടുതല്‍ ആശയക്കുഴപ്പത്തില്‍ ആയിരിക്കുകയാണ്. അതേസമയം, തന്റെ പുതിയ സിനിമയുടെ സംവിധാന തിരക്കുകളിലാണ് മോഹന്‍ലാല്‍.

ബറോസ്, നിധി കാക്കും ഭൂതം എന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. മിന്നല്‍ മുരളിയിലെ സൂപ്പര്‍ വില്ലന്‍ ഗുരു സോമസുന്ദരവും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. തമിഴ് നടന്‍ സൂര്യയുടെ വരവ് ചിത്രത്തില്‍ സസ്‌പെന്‍സാക്കി വയ്ക്കുകയാണോ എന്നാണ് ആരാധകര്‍ക്ക് സംശയം.