നടിയെ ആക്രമിച്ച കേസിൽ അന്ന് പൾസർ സുനി കാവ്യയെ ചൂണ്ടി പറഞ്ഞ ആ മാഡം സ്വപ്ന സുരേഷോ

സിനിമ ലോകത്തെ ഒന്നടങ്കം ഇളക്കി മറിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു അന്ന് കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം. വര്ഷം ഇത്രയും ആയിട്ടും കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്, കേസിലെ പത്താം പ്രതി ദിലീപിനെ അന്ന് അറസ്റ്…

swapna-suresh

സിനിമ ലോകത്തെ ഒന്നടങ്കം ഇളക്കി മറിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു അന്ന് കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം. വര്ഷം ഇത്രയും ആയിട്ടും കേസിന്റെ വിചാരണ ഇപ്പോഴും തുടരുകയാണ്, കേസിലെ പത്താം പ്രതി ദിലീപിനെ അന്ന് അറസ്റ് ചെയ്‌തെങ്കിലും താരത്തിനു പിന്നീട് ജാമ്യം ലഭിച്ചു. എന്നാൽ പ്രധാന പ്രതി പൾസർ സുനി ഇപ്പോഴും ജയിലിൽ ആണ്. കേസിന്റെ തുടക്കത്തിൽ സുനി മൊഴി നൽകിയ പേരുകളിൽ പ്രധാനപ്പെട്ട ഒരാളുടെ പേരായിരുന്നു മാഡം എന്നത്. കാറിൽ വെച്ച് സുനി മാഡത്തെ ഫോൺ ചെയ്തതായി നടിയും മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് ഈ മാഡത്തെ കണ്ടുപിടിക്കാൻ ആരും മെനക്കെട്ടില്ല.

swapna suresh

ആദ്യം മാഡം കാവ്യാ ആണെന്ന് സംഘം കരുതി, പിന്നെ അത് കാവ്യയുടെ അമ്മയിലേക്കും പിന്നീട്ട് റിമിയിലേക്കും വരെ എത്തിച്ചേർന്നു. എന്നാല്‍ അന്വേഷണം ദിലീപിലേക്കും പള്‍സര്‍ സുനിയിലേക്കും ഒതുങ്ങിയപ്പോള്‍ മാഡം പഴുതുകള്‍ അടച്ച് രക്ഷപ്പെട്ടു. എന്നാൽ ഇപ്പോൾ ആ മാഡം സ്വപ്നയിലേക്ക് നീങ്ങുകയാണ്. സ്വർക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതി സിരിത്ത് സ്വപ്ന തന്നെ മാഡം എന്ന് വിളിക്കണം എന്ന് പറഞ്ഞിട്ടുള്ളതായി അയാളുടെ ഭാര്യയോട് പറഞ്ഞിരുന്നു.  അന്നും അന്വേഷണ സമയത്ത് മാഡം രക്ഷപ്പെടുക ആയിരുന്നു, സ്വാധീനം ഉപയോഗിച്ച് അന്ന് രക്ഷപെട്ട മാഡം സ്വപ്ന തന്നെയാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

swapna suresh

സ്വപ്നക്ക് പല ഉന്നത ബന്ധങ്ങളും സ്വന്തമായി ഗുണ്ട സംഘം വരെയുണ്ട്. അങ്ങനെ ഉള്ള ഒരാൾക്ക് ഒരു നടിയെ തട്ടികൊണ്ട് പോകുക അത്ര വലിയ കാര്യം ഒന്നുമല്ല. മാത്രമല്ല സ്വപ്‌ന ബംഗളൂരുവിലേക്ക് കടക്കുമ്പോള്‍ ഗുണ്ടാ സംഘം അവരെ അനുഗമിച്ചിരുന്നു, ഈ ഗുണ്ടാ സംഘം കൊച്ചിയിൽ നിന്നുമുള്ളവർ ആണെന്ന് അറിഞ്ഞിട്ടുണ്ട്. അന്ന് നടി അക്രമിക്കപെട്ടതും കൊച്ചിയിൽ വെച്ച് തന്നെ ആയിരുന്നു. അന്ന് പ്രതികൾ മൊഴിയിൽ മാഡം ആണ് ക്വട്ടേഷൻ തന്നതെന്നു പറഞ്ഞിട്ടും മാഡത്തെ കണ്ടെത്തിയില്ല.  കേസിന്റെ തുടക്കത്തിൽ സുനി മാഡത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. മാധ്യമങ്ങൾക്ക് മുൻപിൽ വരെ സുനി വെളിപ്പെടുത്തിട്ടാൽ നടത്തിയിരുന്നു.  അന്ന് പണം തന്നതും നടിയെ തട്ടികൊണ്ട് പോകുവാൻ പറഞ്ഞതും കാവ്യാ ആണെന്ന് സുനി പറഞ്ഞിരുന്നു. എന്നാൽ ഇതിനു ശേഷം കാവ്യാ അല്ല എന്നും വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിന് സ്വപ്‌നയ്ക്കും പങ്കുണ്ടെന്നാണ് പല കോണുകളില്‍ നിന്നും ഉയരുന്ന വിവരം. അന്നത്തെ ആ മാഡവും ഇന്നത്തെ സ്വപ്ന മാഡവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നാണ് അറിയേണ്ടിയിരുന്നത്.