ഇഷ അംബാനി ഇരട്ടക്കുട്ടികളുടെ അമ്മയായി!!!

അംബാനി കുടുംബത്തിലേക്ക് രണ്ടംഗങ്ങള്‍ കൂടി എത്തി. അംബാനിയുടെ മകള്‍ ഇഷ അംബാനിയ്ക്കും വ്യവസായി ആനന്ദ് പിരാമലിനും ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നു. കുഞ്ഞ് രാജകുമാരനും രാജകുമാരിയും എത്തിയ സന്തോഷമാണ് കുടുംബം പങ്കുവച്ചത്. നവംബര്‍ 19-നാണ് ഇഷ…

അംബാനി കുടുംബത്തിലേക്ക് രണ്ടംഗങ്ങള്‍ കൂടി എത്തി. അംബാനിയുടെ മകള്‍ ഇഷ അംബാനിയ്ക്കും വ്യവസായി ആനന്ദ് പിരാമലിനും ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നു. കുഞ്ഞ് രാജകുമാരനും രാജകുമാരിയും എത്തിയ സന്തോഷമാണ് കുടുംബം പങ്കുവച്ചത്.
നവംബര്‍ 19-നാണ് ഇഷ ഒരു പെണ്‍കുഞ്ഞിനും ഒരു ആണ്‍കുഞ്ഞിനും ജന്മം നല്‍കിയതെന്ന് കുടുംബം അറിയിച്ചു. ആണ്‍കുട്ടിയ്ക്ക് കൃഷ്ണയെന്നും പെണ്‍കുട്ടിയ്ക്ക് ആദിയ എന്നുമാണ് പേരിട്ടിരിക്കുന്നത്.

ഇഷയ്ക്കും ആനന്ദിനും ഈശ്വരന്‍ ഇരട്ടക്കുട്ടികളെ നല്‍കി അനുഗ്രഹിച്ച വിവരം പങ്കുവെയ്ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ജീവിതത്തിലെ ഈ സുപ്രധാന ഘട്ടത്തില്‍ ഏവരുടെയും അനുഗ്രഹവും ആശംസകളും തേടുന്നതായും കുടുംബം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.

2018 ഡിസംബറിലാണ് ഇഷയും ആനന്ദും വിവാഹിതരായത്. 31-കാരിയായ ഇഷ നിലവില്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആണ്
ഭര്‍ത്താവ് ആനന്ദ് പിരാമല്‍ ഗ്രൂപ്പിന്റെ സാമ്പത്തിക സേവന കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണ്.