അഹാനയെക്കാൾ എനിക്കായിരുന്നു അതിനോട് കൂടുതൽ താൽപ്പര്യം!

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. എന്ത് കാര്യങ്ങളും വളരെ രസകരമായ രീതിയിൽ പറയുവാൻ കഴിവുള്ള താരം…

ishaani about film

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. എന്ത് കാര്യങ്ങളും വളരെ രസകരമായ രീതിയിൽ പറയുവാൻ കഴിവുള്ള താരം കൂടിയാണ് കൃഷ്ണകുമാർ. അത് കൊണ്ട് തന്നെ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്. അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഇപ്പോൾ സിനിമയിലേക്ക് എത്തി ചേർന്നിരിക്കുകയാണ്.

വൺ എന്ന ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. സിനിമ പ്രദർശനത്തിന് എത്തുന്നതിന്റെ ആവേശത്തിൽ ആണ് ഇശാനി ഇപ്പോൾ. തന്റെ സന്തോഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് താരം ഇപ്പോൾ. ചെറുപ്പം മുതൽ തന്നെ മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹം ആയിരുന്നു സിനിമയും അഭിനയവും. ആ ആഗ്രഹം ഇപ്പോൾ സഭലമാകുകയാണ്. വീട്ടിൽ അഹാനയെക്കാൾ സിനിമയിൽ എത്തണം എന്ന ആഗ്രഹം എനിക്കായിരുന്നു. എന്നാൽ എന്നേക്കാൾ മുൻപ് അവൾ സിനിമയിൽ എത്തുകയും നല്ല നേടിയെന്നുള്ള പേര് നേടുകയും ചെയ്തു. ഇപ്പോൾ എനിക്കും സിനിമയിലേക്ക് എത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. സിനിമയോടുള്ള സ്നേഹവും എനിക്ക് ഇപ്പോൾ ഒരുപാട് കൂടി. ഇശാനി പറഞ്ഞു.

വണ്ണിന്റെ ഷൂട്ടിങിന് വേണ്ടി ഞാൻ പോയ ആദ്യ ദിവസം തന്നെ എനിക്ക് ഒരു രംഗത്തിൽ അഭിനയിക്കാൻ ഉണ്ടായിരുന്നു. അപ്പോൾ എന്താ ഞാൻ ചെയ്യേണ്ടത് എന്ന് എല്ലാവരോടും ചോദിച്ച് നടന്നു. തുടക്കകാരി ആയത് കൊണ്ട് തന്നെ എനിക്ക് പറഞ്ഞു തരാൻ ഒരുപാട് പേര് ഉണ്ടായിരുന്നു. ഷൂട്ടിങ്ങിനു പോയപ്പോൾ എനിക്കൊപ്പം അമ്മയും ഉണ്ടായിരുന്നു. ‘അമ്മ എന്റെ അഭിനയം കണ്ടു കൊള്ളാം എന്ന് പറഞ്ഞാലും സ്‌ക്രീനിൽ നോക്കി ഞാൻ ചെയ്തത് കണ്ടാലേ എനിക്ക് ഒരു സമാധാനം വരുത്തോളായിരുന്നു.