അമ്മയുടെ പഴയകാല ചിത്രങ്ങൾ പുനരാവിഷ്ക്കരിച്ച് ഇഷാനി...!! - മലയാളം ന്യൂസ് പോർട്ടൽ
Film News

അമ്മയുടെ പഴയകാല ചിത്രങ്ങൾ പുനരാവിഷ്ക്കരിച്ച് ഇഷാനി…!!

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അമ്മ സിന്ധു കൃഷ്ണയുടെ ചിത്രങ്ങള്‍ പുനഃരാവിഷ്കരിക്കുകയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ ഇഷാനി കൃഷ്ണ. അമ്മയുടെ അതേ വസ്ത്രങ്ങളും ഹെയര്‍ സ്റ്റൈലും സ്വീകരിച്ച്‌ അമ്മയെ പോലെ പോസ് ചെയ്തിരിക്കുന്ന ഇഷാനിയെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. ഒരു പെണ്‍വീടാണ് നടന്‍ കൃഷ്ണകുമാറിന്റേത്, മലയാളസിനിമയിലെ തന്നെ അപൂര്‍വ്വമായൊരു താരകുടുംബം. തമ്മില്‍ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെണ്‍കുട്ടികള്‍, അവരില്‍ മൂന്നുപേര്‍ അച്ഛനു പിന്നാലെ​ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

പാട്ടും ചിരിയും ഡാന്‍സും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെണ്‍പട വീട്. മക്കളെ സുഹൃത്തുക്കളായി കാണുന്ന കൃഷ്ണകുമാര്‍ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്ബുകളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരിപ്പ് ഡാന്‍സും പാട്ടും ടിക്‌ടോക് വീഡിയോകളും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം. അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്.

പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹന്‍സികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ചിത്രത്തില്‍ അഹാനയുടെ ചെറുപ്പകാലം ആണ് ഹന്‍സിക അവതരിപ്പിച്ചത്. ഇപ്പോള്‍ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.

Trending

To Top
Don`t copy text!