പൊളിച്ച് മുത്തേ!! ഇഷാനി കൃഷ്ണയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു…!

മലയാളികളുടെ ഇഷ്ട താരകുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റേത്. ഈ വീട്ടില്‍ എല്ലാവരും സെലിബ്രിറ്റികളാണ്. അദ്ദേഹത്തിന്റെ നാല് പെണ്‍കുട്ടികളില്‍ മൂന്നാമത്തെ ആളാണ് ഇഷാനി കൃഷ്ണകുമാര്‍. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇത്തവണ വെള്ള നിറത്തിലുള്ള ഓവര്‍കോട്ട് അണിഞ്ഞ് കൂള്‍ ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലാണ് ഇഷാനി കൃഷ്ണ എത്തിയിരിക്കുന്നത്.

ഇഷാനി ആദ്യത്തേതിനേക്കാള്‍ ആളാകെ മാറിയല്ലോ എന്നാണ് ഫോട്ടോയ്ക്ക് കമന്റുകള്‍ വരുന്നത്. ഇഷാനിയുടെ ചേച്ചിയും നടിയും ആയ അഹാന കൃഷ്ണയും ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. പൊളിച്ച് മുത്തേ എന്നാണ് താരം ഇഷാനിയുടെ ഫോട്ടോയക്ക് അടിയിലായി കുറിച്ചിരിക്കുന്നത്. വളരെ മെലിഞ്ഞ ശരീരപ്രകൃതം ആയിരുന്നു ഇഷാനിയുടേത് ഇപ്പോള്‍ ആളാകെ മാറി എന്നാണ് എല്ലാവരും പറയുന്നത്..

താരം ജിമ്മില്‍ പോയി കഠിനമായ ഫിറ്റ്‌നെസ് വര്‍ക്കൗട്ട് നടത്തുന്ന വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയ വഴി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴാണ് ഇഷാനി ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായിരുന്നു എങ്കിലും താരം ഈ അടുത്താണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങിയത്.

അതേസമയം, വണ്‍ എന്ന സിനിമയിലൂടെ ഇഷാനി ഇതിനോടകം തന്നെ തന്റെ സിനിമാ അരങ്ങേറ്റം സാധ്യമാക്കിയിട്ടുണ്ട്. മെലിഞ്ഞിരുന്ന ശരീര പ്രകൃതത്തില്‍ നിന്നും നിശ്ചയദാര്‍ഢ്യത്തോടുള്ള ഫിറ്റ്‌നെസ്സ് വര്‍ക്കൗട്ടും കൃത്യമായ ഡയറ്റും ശീലിച്ചാണ് താരം ഇപ്പോള്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

Previous articleബിഗ് ബോസില്‍ നിന്ന് മടങ്ങി വന്ന റോണ്‍സന് ഭാര്യ നല്‍കിയ ആദ്യത്തെ സമ്മാനം!!
Next articleഇനി പുതിയ തുടക്കം!! രജനികാന്തിന്റെ അനുഗ്രഹം തേടി ലോറന്‍സ്!!