അന്നും ഇന്നും അങ്ങനെയൊക്കെ തന്നെയാണല്ലോ, പഴയ ഓർമ്മകൾ പങ്ക് വെച്ച് ഭാവന

മലയാളത്തിന്റെ പ്രിയ നടി  ഭാവന സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാളാണ്.അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് 2018 ജനുവരി 22നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനും ഭാവനയും തമ്മിൽ വിവാഹിതരായത്. താരത്തിന്റെ വിവാഹം…

Bhavana

മലയാളത്തിന്റെ പ്രിയ നടി  ഭാവന സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാളാണ്.അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് 2018 ജനുവരി 22നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനും ഭാവനയും തമ്മിൽ വിവാഹിതരായത്. താരത്തിന്റെ വിവാഹം ആരാധകർ വലിയ രീതിയിലാണ് ആഘോഷമാക്കിയത്. മലയാളത്തിൽ നിരവധി സിനിമകൾ ചെയ്ത താരം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ കൂടിയാണ്.വളരെ മികച്ച അഭിനയമികവും സംഭാഷണശൈലിയുംമാണ് താരത്തിനെ മറ്റുള്ള നടിമാരിൽ നിന്നും ഏറെ വ്യത്യസ്തയാക്കുന്നത്.

Bhavana2
Bhavana2

വിവാഹ ശേഷം താരം മലയാളത്തിൽ എത്തിയില്ലെങ്കിലും 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കിൽ താരം അഭിനയിച്ചിരുന്നു. അത് കൊണ്ട് തന്നെ  അന്യഭാഷയില്‍ നിന്നും ഗംഭീര സ്വീകരണവും ഏറ്റവും ശക്തമായ പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്.നമ്മൾ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന അഭിനയ രംഗത്തേക്ക് വരുന്നത്. അതിന് ശേഷം കുറെ ഏറെ മികച്ച ചിത്രങ്ങങ്ങളാണ്  താരം മലയാളികൾക്കായി സമ്മാനിച്ചത്. അതേ പോലെ തന്നെ ഭാവനയുടെ ഏറ്റവും  അടുത്ത സുഹൃത്തുക്കളാണ് ​ഗായിക സയനോരയും നടിമാരായ മൃദുല മുരളിയും ഷഫ്നയുംമൊക്കെ.സിനിമയില്‍ സജീവമാണെങ്കിലും മലയാളത്തില്‍ കാണാത്തതിനെക്കുറിച്ചായിരുന്നു മിക്കവരും  ചോദിക്കാറുണ്ട്.

Bhavana1
Bhavana1

പക്ഷെ എന്നാൽ താരം പറയുന്നത് എന്തെന്നാൽ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് പ്ലാന്‍ ചെയ്തിട്ടില്ലെന്നാണ്. അതെ പോലെ വിവാഹത്തിന് ശേഷം ബാംഗ്ലൂരിന്റെ മരുമകളായ ഭാവന സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി തന്റെ കുടുംബ വിശേഷങ്ങളും  അതെ പോലെ പുതിയ ചിത്രങ്ങളും എല്ലാം തന്നെ പങ്ക് വെക്കാറുണ്ട്.ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത് താരത്തിന്റെ ചെറുപ്പകാലത്തേ മനോഹര ചിത്രമാണ്.അതെ പോലെ താരം ചിത്രം പങ്ക് വെച്ചിരിക്കുന്നത് “അധികം മാറിയിട്ടില്ല,” എന്ന ക്യാപ്ഷനോട് കൂടിയാണ്