Home Film News ആശംസകൾ നേർന്ന് ബി​ഗ് ബോസ് ആരാധകർ; റുബീനക്കും അഭിനവിനും ഇരട്ടക്കുട്ടികൾ

ആശംസകൾ നേർന്ന് ബി​ഗ് ബോസ് ആരാധകർ; റുബീനക്കും അഭിനവിനും ഇരട്ടക്കുട്ടികൾ

ടെലിവിഷൻ ഷോകളിലൂടെ റുബീന ദിലൈക്കും അഭിനവ് ശുക്ലയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നു. പെൺകുഞ്ഞുങ്ങൾക്കാണ് റുബീന ജന്മം നൽകിയത്. ​ഹിന്ദി ബി​ഗ്ബോസിലൂടെയാണ് റുബീനയും അഭിനവും താരങ്ങളായി മാറുന്നത്. റുബീനയുടെ ജിം പരിശീലകനാണ് അബദ്ധത്തിൽ പ്രസവ വാർത്ത പുറത്തുവിട്ടത്. പിന്നീട് അദ്ദേഹം പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു. 2023 സെപ്റ്റംബറിൽ ​ഗർഭിണിയാണെന്ന് റുബീന അറിയിച്ചിരുന്നു. ഇരട്ടക്കുട്ടികളെയാണ് പ്രതീക്ഷിക്കുന്നതെന്നും യൂട്യൂബ് ചാനലിലൂടെ വീഡിയോയിൽ റുബീന പറഞ്ഞിരുന്നു. റുബീനയും അഭിനവും 2018 ജൂണിലാണ് വിവാഹിതരാകുന്നത്.

തുടർന്ന്, ഇരുവരും ബിഗ് ബോസ് 15ൽ പങ്കെടുത്തു. ഷോയിൽ വിജയം നേടാനും റുബീനയ്ക്ക് സാധിച്ചിരുന്നു. ഒരു ഘട്ടത്തിൽ വേർപിരിയൽ വരെ ആലോചിച്ചിരുന്നെന്ന് ഷോയിൽ പങ്കെടുത്ത സമയത്ത് ഇരുവരും പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ബി​ഗ്ബോസിൽ പങ്കെടുത്തത് കാരണമാണ് ഡിവോഴ്സ് ഒഴിവായതെന്നാണ് ഇരുവരും പിന്നീട് തുറന്ന് സമ്മതിച്ചത്. ടിവി ഷോയായ ചോട്ടി ബാഹുവിൽ അഭിനയിച്ചതിലൂടെയാണ് റുബീന ദിലൈക് അറിയപ്പെടുന്നത്. ശക്തി, ബിഗ് ബോസ്, ജാലക് ദിഖ്‌ല ജാ 10, ഫിയർ ഫാക്ടർ: ഖത്രോൺ കെ ഖിലാഡി 12 എന്നിവയിലൂടെ പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരിയായി.

Exit mobile version