മലക്കപ്പാറ കേസ്, സഫറിന്റെ പുതിയ വെളിപ്പെടുത്തലുകൾ

എറണാകുളത്തെ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തും മുമ്ബ് പലദിവസങ്ങളില്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് സഫര്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് സഫറിനെതിരെയുള്ള കേസ്സല്‍ പോക്സോ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സെന്‍ട്രല്‍ സി ഐ എസ് വിജയശങ്കര്‍ അറിയിച്ചു റിമാന്റിലായിരുന്ന സഫറിനെ ഇന്നലെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായ മൊഴിയെടുക്കലും തെളിവെടുപ്പും നടത്തിവരികയാണ്. കേസ്സില്‍ പൊലീസ് 12 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നല്‍കിയിരുന്നത്. അപേക്ഷ ഇന്നലെ കോടതി പരിഗണനയ്ക്കെടുത്തപ്പോള്‍ പ്രതി സഫറിനുവേണ്ടി ഹാജരായ അഡ്വ.ബി എ ആളൂര്‍ ഇക്കാര്യത്തില്‍ ശക്തമായ എതിര്‍വാദമുഖങ്ങളുമായി രംഗത്തെത്തിയെങ്കിലും വിലപ്പോയില്ല. പ്രൊസ്‌ക്യൂഷന്റെ അപേക്ഷ പരിഗണിച്ച്‌ കോടതി ഇയാളെ 6 ദിവസത്തേയ്ക്ക് കസ്്റ്റഡിയില്‍ വിട്ട് ഉത്തരവിടുകയായിരുന്നു. ലൗ ജിഹാദ് കേരളത്തില്‍ സജീവമാണെന്ന് കഴിഞ്ഞ ദിവസം സിറോ മലബാര്‍ സഭ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കാന്‍ കാരണം സഫറിന്റെ അറസ്റ്റാണ്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ പൊലീസ് നടത്തുന്നത്.

നാളെ ഈയാളുമായി പൊലീസ് സംഘം കൊല നടത്തിയ മലക്കപ്പാറയിലെത്തി തെളിവെടുപ്പുനടത്തുമെന്നാണ് സൂചന. കൊച്ചി സെന്‍ട്രല്‍ സി ഐ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലാണ് കേസ്സില്‍ അന്വേഷണം പുരോഗമിക്കുന്നത്. വിദ്യാര്‍ത്ഥിനിയെ കാറില്‍ കടത്തിക്കൊണ്ടുപോയി കുത്തികൊലപ്പെടുത്തുകയും തുടര്‍ന്ന് ജഡം മലക്കപ്പാറയ്ക്ക് സമീപം തമിഴ്‌നാട്ടിലെ തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ച്‌ രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്ത സഫറിനെ തമിഴ്‌നാട് ഷെയിക്കല്‍ മുടി പൊലീസ് പിടികൂടി കേരള പൊലീസിന് കൈമാറുകയായിരുന്നു.

മലക്കപ്പാറ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് ഷെയിക്കല്‍മുടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സഫര്‍ പിടിയിലാവുന്നത്. കാറില്‍ രക്തക്കറ കണ്ടതാണ് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരാന്‍ കാരണം. പെണ്‍കുട്ടി തന്നെ തേയ്ച്ചിട്ട് പോകുമെന്നുള്ള സംശയം തോന്നിയിട്ട് കുറച്ചുനാളായിരുന്നെന്നും ഇത് മനസ്സിലാക്കി പലതവണ അനുനയത്തിനും ബന്ധം തുടര്‍ന്ന് കൊണ്ടുപോകുന്നതിനും ശ്രമിച്ചിരുന്നെന്നും എന്നാല്‍ ഇത് ഫലപ്രാപ്തിയെലെത്തില്ലന്ന് മനസ്സിലായെന്നും തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തിയതെന്നുമാണ് തമിഴ്‌നാട് -കേരള പൊലീസ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ പ്രഥമീക ചോദ്യം ചെയ്യലില്‍ സഫര്‍ വെളിപ്പെടുത്തിയിരുന്നത്.

ഷെയിക്കല്‍മുടി പൊലീസ് അറിയിച്ചതുപ്രകാരം രാത്രി തന്നെ മലക്കപ്പാറ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാര്‍ കണ്ടെത്തിയ പ്രദേശത്ത് എത്തുകയും തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സഫര്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. തുടര്‍ന്ന് കേരള -തമിഴ്‌നാട് പൊലീസ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വാല്‍പ്പാറയ്ക്ക് പോകുന്ന പാതയില്‍ വരട്ടുപാറയിലെ തേയിലത്തോട്ടത്തില്‍ പുലര്‍ച്ചെ 12.45 ഓടെ പെണ്‍കുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തടുത്.രക്തത്തത്തില്‍കുളിച്ച നിലയിലായിരുന്നു മൃതദ്ദേഹം.

കൊല നടന്നദിവസം വൈവകിട്ട് 6.35 -ഓടെ സഫര്‍ ഓടിച്ചിരുന്ന കാര്‍ മലക്കപ്പാറ ചെക്ക്പോസ്റ്റ് കടന്നുപോയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഈ സമയം പെണ്‍കുട്ടി കാറിന്റെ മുന്‍ സീറ്റിലുണ്ടായിരുന്നതായും പൊലീസ് തെളിവെടുപ്പില്‍ വ്യക്തമായി. ചെക്ക് പോസ്റ്റില്‍ നിന്നും മൃതദ്ദേഹം കണ്ടെത്തിയ വരട്ടുപാറയിലേയ്ക്ക് കഷ്ടി 7 കിലോമീറ്റര്‍ ദൂരമേയുള്ളു.ഇത്രയും ദൂരത്തെ യാത്രയ്ക്കിടയില്‍ കൊലനടത്തിയെന്നും തുടര്‍ന്ന് മൃതദ്ദേഹം ഉപേക്ഷിച്ചെന്നുമാണ് ഇതുവരെ നടത്തിയ ചോദ്യം ചെയ്യലില്‍ സഫര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്. നേരം ഇരുട്ടിയതിനാല്‍ കൊലനടത്തിയ കൃത്യമായ സ്ഥലം തനിക്ക് അറിയില്ലെന്നാണ് സഫര്‍ പൊലീസിനോട് വ്യക്തമാക്കുന്നത്.കൊലയ്ക്കുപയോഗിച്ച കത്തി ഇതവരെ കണ്ടെത്താനായിട്ടില്ല.

കൊലനടത്തിയ കൃത്യമായ സ്ഥലം കണ്ടെത്തുക.ആയുധം വീണ്ടെടുക്കുത തുടങ്ങിയവയാണ് നാളെ നടക്കുന്ന തെളിവെടുപ്പിന്റെ മുഖ്യലക്ഷ്യം. സംഭവുമായി ബന്ധപ്പെട്ട് മരട് പൊലീസിലും കേസെടുത്തിട്ടുണ്ട്.വൈറ്റലയിലെ ഹുണ്ടായി ഷോറൂമില്‍ സര്‍വ്വീസിനേല്‍പ്പിച്ച കാര്‍ കാണാതായതിനാണ് ഷോറും നടത്തിപ്പുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. പാലാരിവട്ടം സ്വദേശിയുടെതായിരുന്നുകാര്‍. സര്‍വ്വീസിന് ശേഷം ഉടമയ്ക്ക് എത്തിച്ചുനല്‍കുന്നതിനാണ് ഇവടുത്തെ ജീവനക്കാരനായിരുന്ന സഫറിനെ ഏല്‍പ്പിച്ചതെന്നാണ് ഷോറൂം അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.

Krithika Kannan