ധ്യാന്‍, ഷൈന്‍, ഉര്‍വ്വശി, ദുര്‍ഗ ചിത്രം ‘അയ്യര് കണ്ട ദുബായ്’- മോഷന്‍ പോസ്റ്റര്‍

എം എ നിഷാദ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് അയ്യര് കണ്ട ദുബായ്. മുകേഷ്, ഉര്‍വ്വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

2019 ല്‍ പുറത്തെത്തിയ തെളിവ് എന്ന ചിത്രത്തിനു ശേഷം എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഗ്‌നേഷ് വിജയകുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫിനാന്‍സ് കണ്‍ട്രോളര്‍ നിയാസ് എഫ് കെ, സ്റ്റുഡിയോ ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വിഎഫ്എക്‌സ് പിക്‌റ്റോറിയല്‍ എഫ് എക്‌സ്, മാര്‍ക്കറ്റിംഗ് കണ്ടന്റ് ഫാക്റ്ററി, സ്റ്റില്‍സ് കെ എന്‍ നിദാദ്, ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്, പി ആര്‍ ഒ എ എസ് ദിനേശ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍,

മേക്കപ്പ് സജീര്‍ കിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, അസോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് കെ മധു, വരികള്‍ പ്രഭ വര്‍മ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, മനു മഞ്ജിത്ത്, സൌണ്ട് ഡിസൈന്‍ രാജേഷ് പി എം, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, കലാസംവിധാനം പ്രദീപ് എം വി, സംഗീതം ആനന്ദ് മധുസൂദനന്‍, എഡിറ്റിംഗ് ജോണ്‍ കുട്ടി, ഛായാഗ്രഹണം സിദ്ധാര്‍ഥ് രാമസ്വാമി.

Previous article‘എവിടെയോ സത്താറിന്റെ ശരീരം ഇപ്പോഴും ആരും കാണാതെ കിടപ്പുണ്ടാവാം’
Next articleമമ്മൂട്ടിയുടെ മുറിയിൽ തട്ടാതെ  കയറി ചെല്ലാൻ കഴിയുന്ന രണ്ടു നടന്മാരെ ഉള്ളൂ അവരെ കുറിച്ച് മണിയൻപിള്ള രാജു