Film News

രജനികാന്തിന്റെ ജയിലറിൽ ജാക്കി ഷ്രോഫും; ക്യാരക്ടർ ലുക്ക് പുറത്ത്

രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ അപ്‌ഡേറ്റുകൾക്കെല്ലാം വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം ജാക്കി ഷ്രോഫ് ജയിലറിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ നിർമ്മാതാക്കൾ.

ചിത്രത്തിലെ ജാക്കി ഷ്രോഫിന്റെ ക്യാരക്ടർ ലുക്കും നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിൽ നിന്ന് മോഹൻലാൽ കന്നഡയില് നിന്ന് ശിവരാജ്കുമാർ എന്നിവരും ‘ജയിലറു’ടെ ഭാഗമാകുന്നുണ്ട്. ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമന്നയാണ്. കൂടാതെ ചിത്രത്തിൽ രമ്യാ കൃഷ്ണനും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.’പടയപ്പ’ എന്ന സൂപ്പർ ഹിറ്റിന് ശേഷം 23 വർഷങ്ങൾ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നത്.


സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്നാണ് രജനിയുടെ കഥാപാത്രത്തിന്റെ പേര്. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്.സ്റ്റണ്ട് ശിവയാണ് സിനിമയുടെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിക്കുന്നത്.

Recent Posts

കുഞ്ഞ് ധ്വനിയുടെ യാത്രകള്‍ക്കായി പുത്തന്‍ കാര്‍!!! സന്തോഷം പങ്കിട്ട് യുവയും മൃദുലയും

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…

3 hours ago

സൗഹൃദവും പ്രണയവും പ്രതികാരവും പറഞ്ഞ് നാനിയും കീര്‍ത്തിയും!!!

നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…

5 hours ago

ഹാറ്റ്സ് ഓഫ് ഉര്‍ഫി!!! അവളുടെ അത്ര ധൈര്യം തനിക്ക് ഇല്ല-കരീന കപൂര്‍

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…

7 hours ago