‘രണ്ടു ഫ്രഞ്ച് കിസ്സും നാലു ഇക്കിളിയും കണ്ടാല്‍ ഓഡിയന്‍സ് ഇടിച്ചു കേറുമെന്നാണ്..’

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ‘തമാശ’ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ഭീമന്റെ വഴി. ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന്റെ…

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ‘തമാശ’ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ഭീമന്റെ വഴി. ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ രചനയും ചെമ്പന്‍ ആയിരുന്നു. ഭീമന്റെ വഴിയില്‍ ചെമ്പന്‍ വിനോദ് മുഖ്യവേഷത്തിലെത്തുന്നുമുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘രണ്ടു ഫ്രഞ്ച് കിസ്സും നാലു ഇക്കിളിയും കണ്ടാല്‍ ഓഡിയന്‍സ് ഇടിച്ചു കേറുമെന്നാണ്..’ ജേക്കബ് കെ വര്‍ഗീസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഊള പടവും ഊള റൊമാന്‍സും
അതിലും ചീഞ്ഞ കോമഡിയും
ഇതൊക്കെ ഏതു multiuniversil നടക്കുന്ന കഥയാണോ ആവോ..?
പടച്ചുവിടുന്നവരുടെയൊക്കെ വിചാരം രണ്ടു ഫ്രഞ്ച് കിസ്സും നാലു ഇക്കിളിയും കണ്ടാല്‍ audience ഇടിച്ചു കേറുമെന്നാണ്..
പടത്തിന്റെ പേരും കഥയൊമൊക്കെ കേട്ടാല്‍ നമ്മള് ഒരു fivestar പ്രേതിക്ഷിക്കും.. പക്ഷെ ഇതൊരുമാതിരി ഫൈവ്സ്റ്റാറിന്റെ കൂടിനകത്തു മുത്തുച്ചിപ്പി വെച്ചതുപോലുണ്ട്.. ഒരു ആവശ്യവുമില്ലാത്ത ഒരു ഇക്കിളി പടം.
എന്റെ പൊന്നോ ഇതില് വലിയൊരു കോമഡി scene ഉണ്ട് ഒരു ഡോഗിനെ കരണ്ട് അടിപ്പിച്ചു കൊല്ലാന്‍ നോക്കുന്ന ഒരു അത്യപൂര്‍വ കോമഡി..
അത് എഴുതിയ മഹാന്‍ അല്ലാതെ വേറാരും ആ കോമഡിക് ചിരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.
അത്ര മനോഹരമായിരുന്നു.
ഓരോരോ ന്യൂജന്‍ പടങ്ങളെ..

സുരാജ് വെഞ്ഞാറമ്മൂട്, ഭഗത്, ചിന്നു ചാന്ദ്‌നി, വിന്‍സി അലോഷ്യസ്, ജിനോ, ബിനു പപ്പു, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.