‘മലയാളം സിനിമയുടെ ഓദ്യോഗിക ഭാഷ ഇപ്പോള്‍ കണ്ണൂര്‍ ആയോ. കുറേ പടം ഇപ്പോള്‍ കണ്ണൂര്‍ ഭാഷ’

അര്‍ജുന്‍ അശോകും അനശ്വര രാജനും മമിത ബൈജുവും വീണ്ടും ഒന്നിച്ച പുതിയ ചിത്രമാണ് ‘പ്രണയ വിലാസം’. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ലഭിച്ചത്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജ്യോതിഷ് എം,…

അര്‍ജുന്‍ അശോകും അനശ്വര രാജനും മമിത ബൈജുവും വീണ്ടും ഒന്നിച്ച പുതിയ ചിത്രമാണ് ‘പ്രണയ വിലാസം’. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ലഭിച്ചത്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മലയാളം സിനിമയുടെ ഓദ്യോഗിക ഭാഷ ഇപ്പോള്‍ കണ്ണൂര്‍ ആയോ. കുറേ പടം ഇപ്പോള്‍ കണ്ണൂര്‍ ഭാഷ.പടങ്ങളും സുമാറില്ല’ എന്നാണ് ജേക്കബ് കെ വര്‍ഗീസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇതൊരു 1986ല്‍ ഇറങ്ങുവായിരുനെങ്ങില്‍ 150 ദിവസം ഓടിയേനെ.
അത്ര പുതുപുത്തന്‍ ഫ്രഷ് item??
ചുമ്മാ ചവറു പോലെയാണ് പടങ്ങള്‍ ഇറക്കുന്നത്.. Producers ഒന്നും കഥയൊന്നും കേള്‍ക്കുന്നില്ലേ.
ഇതേ പോലൊരു പടം അല്ലെ അല്ല ഇത് തന്നെയല്ലേ മോഹന്‍ലാല്‍ രണ്ടു varsham മുന്‍പ് അഭിനയിച്ച മുന്തിരിവള്ളികള്‍.
അതെ വില്ലജ് അപ്പിസര്‍
അതെ സംഭവം.
പിന്നെ മലയാളം സിനിമ കണ്ടുപിടിച്ച നാള്‍ മുതല്‍ ഉള്ള ദിവ്യ വിരഹ പ്രേമവും.
ശെന്റെ പൊന്നോ !
N. B: മലയാളം സിനിമയുടെ ഓദ്യോഗിക ഭാഷ ഇപ്പോള്‍ കണ്ണൂര്‍ ആയോ.കുറേ പടം ഇപ്പോള്‍ കണ്ണൂര്‍ ഭാഷ.പടങ്ങളും സുമാറില്ല, language also irritating

മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. ഗ്രീന്‍ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം,സുനു എ വി എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സുഹൈല്‍ കോയ, മനു മഞ്ജിത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ്-ബിനു നെപ്പോളിയന്‍, കലാസംവിധാനം- രാജേഷ് പി വേലായുധന്‍,

മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്- വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-അനൂപ് ചാക്കോ, നിദാദ് കെ എന്‍, ടൈറ്റില്‍ ഡിസൈന്‍-കിഷോര്‍ വയനാട്, പോസ്റ്റര്‍ ഡിസൈനര്‍-യെല്ലോ ടൂത്ത്.ഫെബ്രുവരി ഇരുപത്തിനാലിന് ”പ്രണയ വിലാസം ‘ തീയേറ്ററിലെത്തുന്നു. പി ആര്‍ ഒ-എ എസ് ദിനേശ്.