ജിനുവിനെയും കാമുകിയേയും കണ്ടെത്തി, എന്നാൽ തനൂജയുടെ ജീവിതം വീണ്ടും ദുഃഖത്തിൽ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ജിനുവിനെയും കാമുകിയേയും കണ്ടെത്തി, എന്നാൽ തനൂജയുടെ ജീവിതം വീണ്ടും ദുഃഖത്തിൽ!

jafar about thanooja life

കഴിഞ്ഞ ദിവസം ആണ് ജിനു കോട്ടയത്തിന് എതിരെ ഭാര്യ തനൂജ രംഗത്ത് വന്നത്. തന്നെയും മകളെയും ഉപേക്ഷിച്ച് ജിനു മറ്റൊരാളുടെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ ഒരു സ്ത്രീയ്ക്ക് ഒപ്പം നാട് വിട്ടിരിക്കുകയാണ് എന്നാണ് തനൂജ പറഞ്ഞത്. ഒരു മകളെയും കൊണ്ട് വാടക കൊടുക്കാൻ പോലും കാശ് ഇല്ലാത്തത് കാരണം ഈ കോവിഡ് കാലത്ത് തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണ് തനിക്ക് എന്നും തനൂജ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരെയും പോളിസ് കണ്ടുപിടിച്ചു എന്ന് പറഞ്ഞു എത്തിയിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകനും ഇവരുടെ കുടുംബ സുഹൃത്തും കൂടിയായ ജാഫർ. വിഡിയോയിൽ കൂടിയാണ് ജാഫർ ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

ജിനുവിനെയും കൂടെ പോയ സ്ത്രീയെയും ആ സ്ത്രീയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരെയും ജഡ്ജിയുടെവീട്ടിൽ ഹാജർ ആക്കുകയും ചെയ്തു. എന്നാൽ അവരുടെ ആവശ്യപ്രകാരം രണ്ടു മക്കളെയും ഭർത്താവിനെ ഏല്പിച്ചിട്ട് ആ സ്ത്രീയെ ജഡ്ജി ജിനുവിന് ഒപ്പം പറഞ്ഞു വിട്ടു. എന്നാൽ തനൂജയും മകളും വളരെ മോശമായ ഒരു അവസ്ഥയിൽ കൂടിയാണ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് എങ്ങനെ അതിനു ഉപേക്ഷിച്ച് പോകാൻ ജിനുവിന് കഴിഞ്ഞു? അവരുടെ സ്ഥിതി ഇപ്പോൾ പരുങ്ങലിൽ ആണ്. ഈ കോവിഡ് കാലത്ത് വാടക കൊടുക്കാൻ പോലും പണം ഇല്ലാതെ കുഞ്ഞുമായി എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ് തനൂജയും.

thanooja fb post

thanooja fb post

വർഷങ്ങൾ കൊണ്ടുള്ള ബന്ധമാണ് തനിക്ക് ആ കുടുംബത്തിനോട് ഉള്ളത്. അത്രയേറെ അടുത്ത് അറിയാം തനിക്ക് ആ കുടുംബത്തിനെ എന്നും നിങ്ങളാൽ ആകുന്ന സഹായം തനൂജയ്ക്കും കുഞ്ഞിനും ചെയ്തു കൊടുക്കണം എന്നും ജാഫർ പറഞ്ഞു.

 

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!