‘ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 43 വര്‍ഷം’ സന്തോഷം പങുവച്ച് ജഗതി ശ്രീകുമാര്‍!!!!

പത്ത് വര്‍ഷം മുമ്പ് നടന്ന വാഹനാപകടം താരത്തിനെ സിനിമയില്‍ നിന്നകറ്റിയിരുന്നു. ഗുരുതരമായ പരിക്കേറ്റ താരം ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതേയുള്ളൂ. അതേസമയം സിബിഐ ഫൈവ്‌ലൂടെ ജഗതി മലയാളി സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ താരം വിവാഹവാര്‍ഷിക ദിനത്തിന്റെ സന്തോഷമാണ്…

പത്ത് വര്‍ഷം മുമ്പ് നടന്ന വാഹനാപകടം താരത്തിനെ സിനിമയില്‍ നിന്നകറ്റിയിരുന്നു. ഗുരുതരമായ പരിക്കേറ്റ താരം ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതേയുള്ളൂ. അതേസമയം സിബിഐ ഫൈവ്‌ലൂടെ ജഗതി മലയാളി സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.

ഇപ്പോഴിതാ താരം വിവാഹവാര്‍ഷിക ദിനത്തിന്റെ സന്തോഷമാണ് പങ്കിട്ടിരിക്കുന്നത്.
ഭാര്യയ്ക്കൊപ്പമുള്ള പഴയ ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്. ഭാര്യ ശോഭയ്ക്കൊപ്പം നടന്നുവരുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഒരുമിച്ചുള്ള യാത്ര തുടങ്ങി ഇന്ന് 43 വര്‍ഷം’ എന്ന് ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

2012ല്‍ തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാര്‍ അപകടത്തിലാണ് ജഗതിയ്ക്ക്
ഗുരുതര പരുക്കേറ്റത്. പിന്നീട് നീണ്ട നാളുകളായി ചികിത്സയിലായിരുന്നു താരം
എഴുന്നേറ്റ് നില്‍ക്കാനോ സംസാരിക്കാനോ പോലും സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു. ഇപ്പോള്‍ പതിയെ ജീവിതത്തിലേക്ക് മടങ്ങി എത്തുകയാണ് അദ്ദേഹം.

ഈ വര്‍ഷം സിനിമ ലോകത്തേക്ക് ജഗതി മടങ്ങി എത്തുമെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ മകന്‍ അറിയിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നോളം അതുല്യ നടന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള സജീവമാ. മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകലോകം.