‘ജയിലറിന്റെ’ പുതിയ ഷെഡ്യൂള്‍ ഹൈദരാബാദില്‍! രജനികാന്തും മോഹന്‍ലാലും ഒരുമിച്ച് എത്തിയേക്കും

രജനികാന്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ദിലീപ് കുമാറാണ് സൂപ്പര്‍ താരങ്ങളെ നായകന്മാരാക്കി ജയിലര്‍ ഒരുക്കുന്നത്. വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുതിയ ഷെഡ്യൂള്‍ തുടങ്ങിയിരിക്കുകയാണ് എന്നാണ് പുതിയ…

രജനികാന്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ദിലീപ് കുമാറാണ് സൂപ്പര്‍ താരങ്ങളെ നായകന്മാരാക്കി ജയിലര്‍ ഒരുക്കുന്നത്. വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുതിയ ഷെഡ്യൂള്‍ തുടങ്ങിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഈ ഷെഡ്യൂളില്‍ രജനികാന്ത് ജോയിന്‍ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലും ഈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു രാത്രി നടക്കുന്ന കഥയാണ് ജയിലര്‍ പറയുന്നത്. ചിത്രത്തില്‍ കാമിയോ റോളിനും വലിയ പ്രാധാന്യമാകും ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

രജനീകാന്തിനും മോഹന്‍ലാലിനും ഒപ്പം കന്നഡ താരം ശിവരാജ്കുമാറും ചിത്രത്തിലെത്തുന്നുണ്ട്. തമന്ന ഭാട്ടിയ ആണ് നായികയാവുന്നത്. അനിരുദ്ധ് രവിചന്ദറിന്റേതാണ്
സംഗീതം.