‘തരൂണ്‍ മൂര്‍ത്തി എന്ന സംവിധായകന്റെ ടാലന്റ് ഉടനീളം കണ്ട മൂവി’

‘ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ ‘സൗദി വെള്ളക്ക’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയെന്നാണ് ജമാല്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ആയിഷ റാവുത്തര്‍ എന്ന ഉമ്മ കഥാപാത്രം കരയിപ്പിച്ചു….എന്താണ് അവരുടെ പെര്‍ഫോമന്‍സ്…ആ കഥാപാത്രം ചെയ്ത ദേവി വര്‍മ്മ എന്ന നടിക്ക് ആദ്യമേ ഹൃദയത്തില്‍ നിന്നും സല്യൂട്ട്…. തരൂണ്‍ മൂര്‍ത്തി എന്ന സംവിധായകന്റെ ടാലന്റ് ഉടനീളം കണ്ട മൂവി… ആദ്യം ചിരിപ്പിച്ചു.. ചിന്തിപ്പിച്ചു… കരയിപ്പിച്ചു… ‘സൗദി വെള്ളക്ക..” മലയാള സിനിമക്ക് ഒരു പൊന്‍തൂവല്‍ കൂടി… നല്ല വൃത്തിയുള്ള സിനിമ… ഓപ്പറേഷന്‍ ജാവ തന്ന തരൂണ്‍ മൂര്‍ത്തി പ്രതീക്ഷ തെറ്റിച്ചില്ല… ബിനു പപ്പന്‍, ബോസ് എന്ന ക്യരക്ടര്‍ അവതരിപ്പിച്ച നടന്‍, ലുക്മാന്‍,ഇ.എം.എസ് ന്റെ ചെറുമകന്‍… എല്ലാവരും കഥാപാത്രം ഭംഗിയാക്കി. തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായി ഒരുക്കിയ സൗദി വെള്ളക്ക 53-ാമത് അന്താരാഷ്ട്ര ചലചിത്രമേളയില്‍ വളരെയധികം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും പിടിച്ചുപറ്റിയിരുന്നു.
ഏകദേശം ഇരുപതോളം അഭിഭാഷകര്‍, റിട്ടയേര്‍ഡ് മജിസ്ട്രേറ്റുമാര്‍, കോടതി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തരുണ്‍മൂര്‍ത്തി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ലുക്മാന്‍ അവറാന്‍, വിന്‍സി അലോഷ്യസ്, സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്റ, ധന്യ അനന്യ തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പ്രധാന വേഷങ്ങളിലെത്തുന്നു. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മ്മാണം.

ഹരീന്ദ്രന്‍ ആണ് ചിത്രത്തിന്റെ സഹ നിര്‍മാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് പാലി ഫ്രാന്‍സിസ് ആണ്. ശരണ്‍ വേലായുധന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍, ശബ്ദ രൂപകല്പന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടര്‍), രചന: അന്‍വര്‍ അലി, ജോ പോള്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: സംഗീത് സേനന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കലാസംവിധാനം: സാബു മോഹന്‍, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍, ചമയം: മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: ധനുഷ് വര്‍ഗീസ്, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം, വിഎഫ്എക്സ് എസെല്‍ മീഡിയ, സ്റ്റില്‍സ്: ഹരി തിരുമല, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, പരസ്യകല: യെല്ലോ ടൂത്ത്, മാര്‍ക്കറ്റിംഗ്: സ്നേക്ക് പ്ലാന്റ്.

Gargi