ഒടുവില്‍ ദില്‍ഷയോട് മാപ്പ് പറഞ്ഞ് ജാസ്മിന്‍!! തെറ്റ് പറ്റിപ്പോയി!!

ഇത്തവണത്തെ ബിഗ് ബോസ് വിജയി ദില്‍ഷയായിരുന്നു. എന്നാല്‍ തനിക്കാണ് വിജയം എന്ന് പ്രഖ്യാപിച്ചപ്പോള്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ആരും സന്തോഷിച്ചിരുന്നില്ല എന്ന് പറഞ്ഞ് ദില്‍ഷ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഒരുപാട് വിഷമം ആയെന്നും അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ഒരു ബ്രേക്ക് എടുത്തത് എന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ദില്‍ഷ വീഡിയോ പുറത്ത് വിട്ടതിന് ദില്‍ഷയോട് മാപ്പ് അപേക്ഷിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജാസ്മിന്‍.

ദില്‍ഷയ്ക്ക് വേണ്ട വിധത്തില്‍ ആശംസകള്‍ നേരാന്‍ കഴിഞ്ഞില്ല എന്നും.. റിയാസ് വിജയി ആകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അതുകൊണ്ട് തന്നെ ആ വിഷമത്തില്‍ ദില്‍ഷയെ പ്രശംസിക്കാന്‍ വിട്ട് പോയി എന്നാണ് ജാസ്മിന്‍ പറഞ്ഞത്. ബിഗ് ബോസ് ക്രൂ തന്നെ റിയാസ് ജയിക്കും എന്ന വിശ്വാസത്തില്‍ ആയിരുന്നു എന്നും ജാസ്മിന്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ പെട്ടെന്ന് റിയാസ് പുറത്ത് ആയതോടെ വല്ലാതെ വിഷമം ആയെന്നുമായിരുന്നു ജാസ്മിന്‍ പറഞ്ഞിരുന്നത്. തന്റെ ഔദ്യോഗിക പേജിലൂടെയാണ് ദില്‍ഷയോട് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്.

100 ദിവസം ദില്‍ഷ ആ വീടിന് അകത്ത് കഴിഞ്ഞു.. പുറത്ത് നടന്നത് ഒന്നും അവള്‍ അറിഞ്ഞിരുന്നില്ല. നീ ഇത് അര്‍ഹിക്കുന്നു.. ആശംസകള്‍ ദില്‍ഷാ.. എന്നാണ് ജാസ്മിന്‍ വീഡിയോയില്‍ വന്ന് പറഞ്ഞത്. അതേസമയം, നിമിഷയും ഇതേ കാരണം പറഞ്ഞ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്‌റ്റോറി പങ്കുവെച്ചിരുന്നു. എന്തൊക്കെ പറഞ്ഞാലും ആ വീട്ടില്‍ 100 ദിവസം തികയ്ക്കുക എന്നത് ഒരു ചെറിയ കാര്യമല്ല.

റിയാസ് ജയിക്കണം എന്നായിരുന്നു ആഗ്രഹിച്ചതും വിശ്വസിച്ചതും എന്നാല്‍ പെട്ടന്ന് അവന്‍ പുറത്തായതിന്റെ വിഷമത്തില്‍ ദില്‍ഷയ്ക്ക് ആശംസകള്‍ അറിയിക്കാന്‍ സാധിച്ചില്ല… എന്ന് പറഞ്ഞ് നിമിഷയും ദില്‍ഷയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരുന്നു, ദില്‍ഷ ബിഗ് ബോസ് കിരീടം അണിയാന്‍ ഒരിക്കലും അര്‍ഹയല്ല എന്നാണ് ഇപ്പോഴും ഒരു വിഭാഗം പേര്‍ അവകാശപ്പെടുന്നത്.

ഡോക്ടര്‍ റോബിന്റെ ഫാന്‍സാണ് താരത്തെ വിജയപ്പിച്ചത് എന്നും ചിലര്‍ പറയുന്നു. എന്ത് തന്നെ ആയാലും ആ വീട്ടില്‍ 100 ദിവസം തികയ്ക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല.. അത് ദില്‍ഷ നേടി എന്നും കൂടെയുള്ള മത്സാര്‍ത്ഥികള്‍ പറയുന്നു.

Previous articleആയിരത്തോളം ഡാന്‍സേഴ്‌സ് അണിനിരത്തി ആര്‍സി 15ലെ ഗാനരംഗം; ആകാംക്ഷയോടെ ആരാധകര്‍
Next articleലക്ഷ്മിപ്രിയ അയച്ച മെസേജ്!! ഇപ്പോഴാണ് ശ്വാസം നേരെ വീണതെന്ന് അശ്വതി!!