‘ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്‌നമുണ്ട്’ ജാനകി ജാനേയുടെ ടീസര്‍ ശ്രദ്ധ നേടുന്നു

ഒരുത്തിക്ക് ശേഷം നവ്യ നായരും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രമായി എത്തുന്ന ജാനകി ജാനേയുടെ ടീസര്‍ പുറത്തുവിട്ടു. വളരെയധികം പേടിയുള്ള ഒരാളായി ആണ് ചിത്രത്തില്‍ നവ്യ നായര്‍ എത്തുന്നത് എന്നാണ് ടീസറില്‍ വ്യക്തമാക്കിയിരിക്കുന്നത്. അനീഷ്…

ഒരുത്തിക്ക് ശേഷം നവ്യ നായരും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രമായി എത്തുന്ന ജാനകി ജാനേയുടെ ടീസര്‍ പുറത്തുവിട്ടു. വളരെയധികം പേടിയുള്ള ഒരാളായി ആണ് ചിത്രത്തില്‍ നവ്യ നായര്‍ എത്തുന്നത് എന്നാണ് ടീസറില്‍ വ്യക്തമാക്കിയിരിക്കുന്നത്. അനീഷ് ഉപാസനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദ്ദീന്‍, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷേണുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഛായാഗ്രഹകന്‍ ശ്യാമപ്രകാശ് എംഎസ് ആണ്. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള. കൈലാസ് മേനോന്‍ ആണ് സംഗീത സംവിധായകന്‍. ജോണി ആന്റണി, ഷറഫുദീന്‍, കോട്ടയം നസീര്‍, അനാര്‍ക്കലി മരിക്കാര്‍, ജോര്‍ജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോര്‍ഡി പൂഞ്ഞാര്‍, ഷൈലജ ശ്രീധരന്‍, വിദ്യാ വിജയകുമാര്‍, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അന്‍വര്‍ ഷെരീഫ് എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രതീന, ലൈന്‍ പ്രൊഡ്യൂസര്‍: ഹാരിസ് ഡെസോം, സംഗീതം: കൈലാസ്, സിബി മാത്യു അലക്‌സ്, ഒറിജിനല്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: സിബി മാത്യു അലക്‌സ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോതിഷ് ശങ്കര്‍, വേഷം: സമീറ സനീഷ്, ഓഡിയോഗ്രഫി : എം ആര്‍ രാജകൃഷ്ണന്‍, ചീഫ് അസോസിയേറ്റ്: രഘുരാമവര്‍മ, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂര്‍, സഹ എഴുത്തുകാര്‍: അനില്‍ നാരായണന്‍, രോഹന്‍ രാജ്, ഡിഐ: ശ്രീജിത്ത് സാരംഗ്, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമാസ് , സബ്‌ടൈറ്റിലുകള്‍ : ജോമോള്‍ (ഗൗരി), അസോസിയേറ്റ് ഡയറക്ടര്‍മാര്‍: റെമിസ് ബഷീര്‍, രോഹന്‍ രാജ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അനീഷ് നന്ദിപുലം, പിആര്‍ഒ: വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, സ്റ്റില്‍: ഋഷിലാല്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍: ഓള്‍ഡ്മങ്ക്‌സ്, വിതരണം : കല്‍പക റിലീസ്.