‘കരിമിഴി നിറയേ…’ ജാനകി ജാനേയിലെ മനോഹരമായ വീഡിയോ ഗാനം പുറത്തുവിട്ടു

സൈജു കുറുപ്പ്, നവ്യ നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ജാനകി ജാനേ. മേയ് 12ന് തിയേറ്ററുകളില്‍ ചിത്രം എത്താനിരിക്കുകയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍…

സൈജു കുറുപ്പ്, നവ്യ നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ജാനകി ജാനേ. മേയ് 12ന് തിയേറ്ററുകളില്‍ ചിത്രം എത്താനിരിക്കുകയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ജാനകി ജാനേ. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘കരിമിഴി നിറയേ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് കൈലാസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സിതാര കൃഷ്ണ കുമാറും കെ എസ് ഹരിശങ്കറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഒരുപാട് കാര്യങ്ങളെ പേടിയ്ക്കുന്ന സ്ത്രീ കഥാപാത്രമായിട്ടാണ് നവ്യ ചിത്രത്തില്‍ എത്തുന്നത്. ഫോട്ടോഗ്രാഫറായിരുന്ന അനീഷ് സംവിധായകനാവുന്ന ആദ്യ ചിത്രമാണ് ജാനകീ ജാനേ. ‘ഒരുത്തീ’യ്ക്ക് ശേഷം നവ്യ നായര്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം കൂടിയാണ് ‘ജാനകി ജാനെ’. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷേണുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാമപ്രകാശ് എംഎസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള. കൈലാസ് മേനോന്‍ ആണ് സംഗീത സംവിധായകന്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ഷറഫുദ്ദീന്‍, ജോണി ആന്റണി, കോട്ടയം നസീര്‍, അനാര്‍ക്കലി മരക്കാര്‍, ജോര്‍ജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോര്‍ഡി പൂഞ്ഞാര്‍, ഷൈലജ ശ്രീധരന്‍, വിദ്യാ വിജയകുമാര്‍, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അന്‍വര്‍ ഷെരീഫ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.