ലൈറ്റ് ഓഫാക്കി ഉറങ്ങിക്കോയെന്ന് ശ്രീതുവിനോട് ജാൻമണി; ഗബ്രിക്കായി കാത്തിരുന്ന് ജാസ്മിൻ 

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ് 92 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ആറ് മത്സരരാതികളാണ് അവശേഷിക്കുന്നത്. ഇനി നടക്കുന്നത് എവിക്റ്റായി പോയ മത്സരാർത്ഥികളുടെ റീഎൻട്രികളാണ്. ഫാമിലി വീക്ക് പോലെ ഒരു അന്തരീക്ഷമാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് ഹൗസിലുള്ളത്. കഴിഞ്ഞ ദിവസം ജാന്മണിയും യമുനാറാണിയുമാണ് ഹൗസിലേക്ക് എത്തിയത്.  തുടർന്നുള്ള ദിവസങ്ങളിൽ സിബിനും റോക്കിയുമൊഴികെ ഓരോ മത്സരരാതികളായി ഹൗസിലേക്ക് കയറുന്നതായിരിക്കും എന്നാണ് വിവരം. ആദ്യം ഹൗസിലേക്ക് എത്തിയത് ജാന്മണി ആയിരുന്നു. ഒരു അലമാരയിൽ ഒളിപ്പിച്ചാണ് ജാന്മണിയെ ഹൗസിലേക്ക് ബിഗ്ഗ്‌ബോസ് എത്തിച്ചത്. ഒരു അലമാര  ലിവിങ് ഏരിയയിൽ വയ്ക്കുകയും അത് എല്ലാവരും തുറക്കാൻ മടിച്ചപ്പോൾ ശ്രീതു പോയി തുറക്കുകയും ജാന്മണിയെ കണ്ടതോടെ ഏവരും ഞെട്ടുകയും ചെയ്യുന്നുണ്ട്. വന്ന ശേഷം ഓരോ മല്സരത്തികളെ പോയി ജാന്മണി കെട്ടിപ്പിടിക്കുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്യനുണ്ട്. എന്നാൽ അവിടെയും മറ്റൊരു കാര്യം പ്രേക്ഷകർ കണ്ടു പിടിച്ചത് അർജുനെ ജാന്മണി അവഗണിച്ചു എന്നുള്ളതാണ്. ഹൗസിൽ ഉണ്ടായിരുന്ന സമയത്തും അർജുനുമായി ചില പ്രശ്നങ്ങൾ ജാന്മണിക്കുണ്ടായിരുന്നു. മാത്രമല്ല പുറത്തിറങ്ങിയ ശേഷം അർജുനെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്നും അർജുൻ ഫേക്കായിട്ടാണ് ഹൗസിൽ നിൽക്കുന്നതെന്നുമൊക്കെയാണ് ജാന്മണി പറഞ്ഞത്. അതുകൊണ്ടൊക്കെയാകാം ഹൗസിൽ എത്തിയപ്പോഴ്ൽ അർജുനെ ജാന്മണി കാര്യമായി പരിഗണിക്കാതിരുന്നത്. മത്സരാർത്ഥികൾക്ക് ഊർജ്ജം പകര്ന്നതോടൊപ്പം ഊർജ്ജം കെടുത്താനും മുൻ മത്സരാർത്ഥികളുടെ വരവ് കാരണമാകും.

ശ്രീധുവിനോട് ‘ലൈറ്റ് ഓഫാക്കി ഉറങ്ങിക്കോ’ എന്ന് ജാന്മണി പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് ഒരു കോളിളക്കം അവിടെ സൃഷ്ടിക്കുകയാണ്. അത് കേട്ടതോടെ ശ്രീതുവിന് മാനസികമായി ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. മാത്രമല്ല ഈ കാര്യം പോയി അർജുനോടും ശ്രീതു പറയുന്നുണ്ട്. ‘അമ്മ വന്നു പറഞ്ഞത് ജാന്മണി കണ്ടുകാണും അതുകൊണ്ടാകും അങ്ങനെ പറഞ്ഞതെന്ന് പറഞ്ഞ് ശ്രീതുവിനെ സമാധാനിപ്പിക്കാനായി അർജുൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അത് ശ്രീധു അം​ഗീകരിക്കുന്നില്ല. ഇത് വലിയ രീതിയിൽ ഒരു ചർച്ചയ്ക്കും വഴിവക്കുന്നുണ്ട്. ഫാമിലി വീക്കിൽ ശ്രീതുവിനെ ‘അമ്മ വന്നപ്പോൾ നേരത്തെ കിടന്നുറങ്ങണം എന്ന് പറഞ്ഞിരുന്നു. അർജുനുമായുള്ള കൊമ്പൊയ്‌ക്കെതിരെയായിരുന്നു ശ്രീതുവിന്റെ ‘അമ്മ ഫാമിലി വീക്കിൽ സംസാരിച്ചത്. ആകാര്യം ഇപ്പോൾ എടുത്തിട്ട് ജാന്മണി ശ്രീതുവിന്റെ കോൺഫിഡൻസ് കുറയ്ക്കുകയാണെന്ന രീതിയിലായിരുന്നു ചർച്ചകളൊക്കെ നടന്നിരുന്നത്. രണ്ടാമത്തെ എൻട്രിയായി എത്തിയത് യമുനാറാണിയായിരുന്നു. ഗാർഡൻ ഏരിയയിൽ ഒരു ഗിഫ്റ് ബോക്സ് കൊണ്ട് വെച്ചിട്ട് അതിൽ നിന്നുമായിരുന്നു യമുനാറാണിയുടെ എൻട്രി. എല്ലാവരും ആരായിരിക്കും എത്തുന്നതെന്നുള്ള ഒരു ആകാംക്ഷയിൽ നിന്നപ്പോൾ ജാസ്മിൻ അത് ഗബ്രി ആയിരിക്കണെ എന്ന് പ്രാർത്ഥിച്ചു കൊണ്ടായിരുന്നു നിന്നത്. ലോക്ക് ചെയ്തിരുന്ന ഡോർ തുറക്കുമ്പോഴേക്കും ആദ്യം ഓടിച്ചെന്നു ബോക്സ് തുറക്കുന്നതും ജാസ്മിൻ തന്നെയായിരുന്നു. എന്നാൽ ഗബ്രിക്ക് പകരം കണ്ടത് യമുനാറാണിയെയുമായിരുന്നു. എന്നാൽ ഗബ്രി അല്ലെന്നുള്ള നിരതയൊന്നും ജാസ്മിന്റെ മുഖത്തു ഉണ്ടായിരുന്നില്ല. യമുനാറാണിയെ കണ്ടതോടെ സന്തോഷത്തോടെ തന്നെ കെട്ടിപ്പിടിക്കുന്നുണ്ട്. യമുന വന്നിട്ട് നോറയുടെ എവിക്ഷനെക്കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്.

ഇത്രയും ദിവസം നിന്നിട്ടും ആരുമായും ഒരു അട്ടച്ച്മെന്റ്റ് ഇല്ലാതിരുന്നത്  കണ്ടപ്പോൾ വിഷമം തോന്നിയെന്നും നോറ പുറത്തുപോയതിനേക്കാൾ, ഒരു ബോണ്ടിന് ആരുമായും നിങ്ങൾക്കാണെങ്കിലും തോന്നിയില്ല എന്നുള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു എന്നുമൊക്കെ യമുന പറയുന്നുണ്ട്. ഏതായാലും ഈ രണ്ടു മത്സരരാതികളുടെ എൻട്രി തെന്നെയായിരുന്നു കഴിഞ്ഞ ദിവാതെ എപ്പിസോഡിന്റെ ഹൈലൈറ്. ഇനി ഇന്നും മത്സരാർത്ഥികൾ റീഎൻട്രി നടത്തുന്നതാണ്. നിലവിൽ ഹൗസിൽ ഇനി അവശേഷിക്കുന്നത് 6 മത്സരാർത്ഥികൾ മാത്രമാണ്. ഞായറാഴ്ചയാകും ഷോയുടെ ഗ്രാൻഡ് ഫിനാലെ നടക്കുന്നത്. അതിനുള്ളിൽ റീഎൻട്രി നടക്കുമ്പോൾ മത്സരാർത്ഥികളുടെ ഓര്കജ്ജം കൂടുമോ കുറയുമോ എന്നുള്ളത് ഇനിയുള്ള ദിവസങ്ങളിൽ കാണാം.