അർജുനെ മാനസികമായി തളർത്താനാണ് ജാൻമണി അത് പറഞ്ഞത്; വലിയ ഡീ​ഗ്രേഡിങ് നടക്കുന്നുണ്ട്; വെളിപ്പെടുത്തി സുഹൃത്തുക്കൾ 

Follow Us :

ടോപ് 5 ലേക്ക് കടന്നതോടെ അർജുനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള ഡീഗ്രേഡിങ് നടക്കുന്നുണ്ടെന്ന് പറയുകയാണ് ഇപ്പോൾ അർജുന്റെ സുഹൃത്തുക്കൾ. ജാൻമണി അർജുനെതിരെ ഉയർത്തിയ ആരോപണങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് ഡീഗ്രേഡിങ് നടക്കുന്നതെന്ന് സുഹൃത്തുക്കൾ പറയുന്നു. തന്റെ ബോയ്ഫ്രണ്ടായിരുന്നു അർജുൻ എന്ന് ജാൻമണി പറയുന്ന ഓഡിയോ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ അതൊന്നും സത്യമല്ലെന്നും സുഹൃത്തുക്കൾ പറയുന്നു. ഒരു ഓൺലൈൻ മാധയമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവരുടെ പ്രതികരണം. ജൻമനായി അർജുൻ വിഷയത്തിൽ അർജുനെ പിന്തുണച്ച് കൊണ്ടാണ് അർജുന്റെ ജിം ട്രെയ്നറും സുഹൃത്തുക്കളും രംഗത്ത് വന്നത്. ജാന്മണിയുടെ കേസിൽ അർജുനെ ഭയങ്കരമായി താഴ്ത്തി കെട്ടുന്നുണ്ട് എന്നും അങ്ങനെയൊരാളല്ല അർജുനെന്നും തങ്ങൾക്ക് അർജുനെ വ്യക്തിപരമായി അറിയാമെന്നും അർജുന്റെ ജിം ട്രെയിനർ പറയുന്നു. ജാൻമണി ആദ്യം ബോയ്ഫ്രണ്ടാണെന്ന് പറഞ്ഞെങ്കിലും പിന്നീട് അല്ല എന്നും പറയുന്നുണ്ട്. എന്നാൽ ഇതൊന്നും ആരും കാണുന്നില്ലയെന്നും അർജുനെ എങ്ങനെയെങ്കിലും നെ​ഗറ്റീവ് ആക്കാനുള്ള കാര്യങ്ങൾ മാത്രമെടുക്കുന്നുവെന്നും അർജുൻ പിആർ കൊണ്ടല്ല അവന്റെ കഴിവ് കൊണ്ടാണ് അത്രയും എത്തിയതെന്നും അർജുന്റെ ട്രെയിനർ പറയുന്നുണ്ട്. അര്ജുന് ആരോ​ഗ്യപ്രശ്നമുണ്ടായിട്ടും ഷോയിൽ പിടിച്ച് നിൽക്കുന്നില്ലായെന്നും ഇതൊന്നും ആരും നോക്കുന്നില്ല. എല്ലാവരും പിആർ വർക്കിന്റെ കാര്യമാണ് പറയുന്നത് എന്നും അർജുന്റെ ട്രെയിനർ പറയുന്നുണ്ട്. അർജുൻ ജാന്മണിയുമായി ഒരു മോഡലെന്ന നിലയിൽ കണക്ഷനുണ്ടാവുമെന്നും അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നും അർജുനെന്ന വ്യക്തിയെ തങ്ങൾക്ക് നന്നായി അറിയാമെന്നും അർജുനെ ഡീ​ഗ്രേഡ് ചെയ്യാനും മാനസികമായി തളർത്താനുമാണ് ജാന്മണി അങ്ങനെ ചെയ്തതെന്നും അർജുന്റെ ട്രെയിനർ തുറന്നു പറയുന്നു. ജാന്മണി ബോധം കെട്ട് വീണപ്പോൾ അർജുൻ എടുത്ത് കൊണ്ട് പോയിരുന്നു.

ജാന്മണി കാണിച്ചത് ആക്ടിം​ഗ് ആണെന്ന് അർജുൻ പറഞ്ഞത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും അതിന് മുമ്പ് വരെ ജാന്മണിക്ക് അങ്ങനെയൊരു ഇഷ്യൂ ഇല്ലായിരുന്നുവെന്നും എല്ലാവരും ഷോ കണ്ടതാണ്. അതൊന്നും അർജുനെ ബാധിക്കില്ലയെന്നും അർജുന്റെ സുഹൃത്തുക്കൾ പറയുന്നുണ്ട്. ഈയിടെ ജാന്മണിയുടെയും അർജുന്റെയും മ്യൂചൽ ഫ്രണ്ട് ഇതേക്കുറിച്ച് വീഡിയോ ചെയ്തിരുന്നു. എത്ര ഡീഗ്രേഡ് ചെയ്താലും അർജുൻ കപ്പടിക്കുമെന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്. ജാസ്മിൻ, ജിന്റോ എന്നിവരാണ് നിലവിൽ ​ഗ്രാഫിൽ മുന്നിട്ട് നിൽക്കുന്നത് എന്നും എന്നാൽ ഇവർക്കുണ്ടാകുന്ന നെ​ഗറ്റീവ് ഇംപാക്ട് അർജുന് ​ഗുണം ചെയ്യുന്നുണ്ട് എന്നും അർജുൻ ടോപ് ഫൈവിൽ എത്തിയതിൽ പല അഭിപ്രായങ്ങളും വരുന്നുണ്ട്. സേഫ് ​ഗെയിം കളിച്ച അർജുൻ നേരത്തെ പുറത്താകേണ്ടതായിരുന്നു എന്നുമാണ് ചിലരുടെ അഭിപ്രായമെന്നും  എന്നാൽ ഈ വാദത്തെ എതിർക്കുന്നവരുമുണ്ട് എന്നും അർജുന്റെ സുഹൃത്തുക്കൾ വ്യക്തമാക്കി. അതേസമയം ബി​ഗ് ബോസ് ആറാം സീസൺ ഫൈനലിനോട് അടുക്കവെ ഏവരും ആകാംക്ഷയിലാണ്. ജാസ്മിൻ, ജിന്റോ, അർജുൻ എന്നിവരാണ് ​ഗ്രാഫിൽ മൂന്നിൽ നിൽക്കുന്നത്. ഇവരുടെ പിആർ ടീമുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. പരമാവധി വോട്ട് പ്രിയ മത്സരാർത്ഥികളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ​ആരാധകർ. അർജുന്റെ ​ഗ്രാഫ് മുന്നോട്ട് കുതിക്കുന്നുണ്ടെന്ന് പ്രേക്ഷകർക്കിടയിൽ അഭിപ്രായമുണ്ട്. എന്നാൽ ഇതിനിടെയാണ് ജാന്മണി ദാസിന്റെ വാദങ്ങൾ അർജുന് വിനയാകുന്നത്. പുറത്തായിരുന്നപ്പോൾ അർജുൻ ഒരു വർഷത്തോളം തന്റെ ബോയ്ഫ്രണ്ടാണെന്ന് ഒരു അഭിമുഖത്തിൽ ജാന്മണി പറഞ്ഞിരുന്നു.

ഇത് വലിയ തോതിൽ ചർച്ചയാകുകയും ചെയ്തിരുന്നു. റീഎൻട്രി സമയത്ത് അർജുനെ ഉന്നം വെച്ച് ജാന്മണി സംസാരിക്കുകയും ചെയ്തു. ശ്രീതു-അർജുൻ കോംബോ മുന്നോട്ട് പോകവെയാണ് ഇക്കാര്യം ചർച്ചയായത്. അതുകൊണ്ട് തന്നെ  ജാന്മണിയുടെ പെരുമാറ്റത്തിൽ ശ്രീതുവും സംശയം പ്രകടിപ്പിച്ചിരുന്നു. എന്താണ് ജാൻമണിയുമായുള്ള പ്രശ്‌നം എന്നാണ് ശ്രീതു ചോദിച്ചത്. ജാൻമണിയെ നേരത്തെ അറിയുമോ എന്ന് ശ്രീതു ചോദിക്കുമ്പോൾ ജസ്റ്റ് അറിയാം എന്ന് അർജുൻ മറുപടിയും നൽകിയിരുന്നു. ഒരു തവണ ഫോൺ വിളിച്ചിട്ടുണ്ടെന്നും വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും അർജുൻ പറഞ്ഞിരുന്നു.