സാരി സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു, സാരിയിൽ മനോഹരിയായി ജാന്‍വി കപൂര്‍ - മലയാളം ന്യൂസ് പോർട്ടൽ
Film News

സാരി സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു, സാരിയിൽ മനോഹരിയായി ജാന്‍വി കപൂര്‍

janvi-kapoor-in-saree

വസ്ത്രധാരണത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ജാന്‍വി കപൂര്‍. വളരെ കുറച്ചു സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും വസ്ത്രധാരണത്തിലെ ഈ മികവ് കാരണം ജാന്‍വി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

മോഡേണ്‍ വസ്ത്രങ്ങളിലാണ് ജാന്‍വി കൂടുതലും തിളങ്ങാറുള്ളത്. എന്നാല്‍ ട്രഡീഷനല്‍ വസ്ത്രങ്ങളിലും താരം കംഫര്‍ട്ടബിള്‍ ആണ്. സാരിയാണ് ഇപ്പോള്‍ താരത്തിന് പ്രിയവസ്ത്രം. സാരി ധരിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നുണ്ട്. ഒരു പിങ്ക് സാരിയിലുള്ള ചിത്രങ്ങളാണ് ജാന്‍വി ആദ്യം പങ്കുവച്ചത്. സ്റ്റോണ്‍ വര്‍ക്കും എബ്രോയഡ്രിയും നിറഞ്ഞ സ്ലീവ്‌ലസ് ബ്ലൗസ് ആണ് ഒപ്പം അണിഞ്ഞിരിക്കുന്നത്. സാരിയുടെ ബോര്‍ഡറിലും മനോഹരമായ എബ്രോയഡ്രി വര്‍ക് ഉണ്ട്. ട്രഡീഷനല്‍ സ്റ്റൈലുകളിലുള്ള വളകളാണ് പ്രധാന ആക്സസറി. ഒരു നെറ്റിച്ചുട്ടിയും ഒപ്പമുണ്ട്. ‘എനിക്ക് എന്നേക്കും ഒരു സാരിയില്‍ ജീവിക്കാന്‍ കഴിയുമോ’ എന്ന് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നു.janvi kapoor

janvi kapoor

janvi kapoor

ചുവപ്പ് സാരിയിലുള്ള ചിത്രങ്ങളാണ് പിന്നീട് പങ്കുവച്ചത്. ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനാണ് ഈ സാരി ജാന്‍വി തിരഞ്ഞെടുത്തത്.ആഭരണങ്ങള്‍ ഒഴിവാക്കി വേവ് മോഡലില്‍‌ മുടി അഴിച്ചിട്ടപ്പോള്‍ ജാന്‍വിക്ക് ഹോട്ട് ലുക്കിലേക്ക് മാറി. ബോര്‍ഡറുകളിലെ സ്റ്റോണ്‍ വര്‍ക്കുകള്‍ സാരിക്ക് ഹെവി ലുക്ക് നല്‍കുന്നു. ”സാരി സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു” എന്ന് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്.ജാന്‍വിയുടെ സാരി ചിത്രങ്ങള്‍ങ്ങ് മികച്ച പ്രതികരണങ്ങളാണ് ആരാധകര്‍ നല്‍കുന്നത്. വസ്ത്രധാരണത്തിലെ ജാന്‍വിയുടെ തീരുമാനങ്ങള്‍ മികച്ചതാണ് എന്ന് ഫാഷനിസ്റ്റുകളും വിലയിരുത്തുന്നു.

janvi kapoor

janvi kapoor

janvi kapoor

Trending

To Top
Don`t copy text!