ഇതൊക്കെ കാണാൻ നിന്റെ അമ്മ ഇല്ലാതിരുന്നത് വളരെ നന്നായി എന്ന് പറഞ്ഞു; തുറന്നു പറഞ്ഞു ജാൻവി കപൂർ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇതൊക്കെ കാണാൻ നിന്റെ അമ്മ ഇല്ലാതിരുന്നത് വളരെ നന്നായി എന്ന് പറഞ്ഞു; തുറന്നു പറഞ്ഞു ജാൻവി കപൂർ

തൊണ്ണൂറുകളിലെ പ്രിയ നായിക ശ്രീദേവിയുടെ മകൾ ആണ് ജാൻവി കപൂർ. ശ്രീദേവിയുടെ മരണത്തിനു പിന്നാലെയാണ്‌ ജാൻവി അഭിനയത്തിലേക്ക് എത്തിയത്. ജാൻവി തന്റെ ആദ്യ സിനിമ മുതൽ പരിഹാസത്തിനും വിമര്ശനത്തിനും ഇരയായിട്ടുണ്ടെന്ന് ഇപ്പോൾ തുറന്നു പറയുകയാണ്.  ധഡക് ആയിരുന്നു ജാൻവിയുടെ ആദ്യ സിനിമ. ആ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് തന്റെ അമ്മയുടെ മരണവുമായി ബന്ധപ്പെടുത്തി താൻ ഒരുപാട് ട്രോളുകൾക്ക് ഇരയായി എന്ന് ജാൻവി പറയുന്നു, ഒരു അഭിമുഖത്തിൽ ആണ് ജാൻവി ഇതെല്ലാം തുറന്നു പറഞ്ഞത്.

വിമർശങ്ങൾ അധികം എന്നെ ബാധിക്കാതെ ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ ആദ്യ സിനിമ റിലീസ് ആയ സമയത്ത് നിന്റെ ‘അമ്മ ഇത് കാണുവാൻ ഇല്ലാതിരുന്നത് വളരെ നന്നായി എന്ന രീതിയിലുള്ള ട്രോളുകൾ പുറത്ത് വന്നിരുന്നു എന്ന് ജാൻവി പറയുന്നു. തനിക്ക് കൂടുതല്‍ മികച്ചതാവാനുള്ള അവസരമായാണ് അത്തരം വിമര്‍ശനങ്ങളെ കണക്കാക്കുന്നത് എന്നും ജാൻവി വെളിപ്പെടുത്തുന്നു. ശ്രീവിദ്യ മരിച്ചു മാസങ്ങൾ തികയും മുൻപ് ജാൻവിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തു.

Trending

To Top
Don`t copy text!