നായയായി മാറാന്‍ 12 ലക്ഷം മുടക്കിയൊരാള്‍; അന്തംവിട്ട് സോഷ്യല്‍ മീഡിയ

മനുഷ്യന്റെ പലവിധത്തിലുള്ള വേഷ പകര്‍ച്ചകളെല്ലാം വാര്‍ത്തയാകാറുണ്ട്. സ്ത്രീകള്‍ പുരുഷന്മാരും പുരുഷന്മാര്‍ സ്ത്രീകളും ആകുന്നത് ഇപ്പോള്‍ സാധാരണമാണ്. പക്ഷേ, ടോക്കോ എന്ന ജപ്പാന് കാരന്‍ ആഗ്രഹിച്ചത് മറ്റൊന്നായിരുന്നു. ടോക്കോ ഒരു മൃഗത്തെപ്പോലെയാകാന്‍ ആഗ്രഹിച്ചു. ടോക്കോ അതിനായി…

മനുഷ്യന്റെ പലവിധത്തിലുള്ള വേഷ പകര്‍ച്ചകളെല്ലാം വാര്‍ത്തയാകാറുണ്ട്. സ്ത്രീകള്‍ പുരുഷന്മാരും പുരുഷന്മാര്‍ സ്ത്രീകളും ആകുന്നത് ഇപ്പോള്‍ സാധാരണമാണ്. പക്ഷേ, ടോക്കോ എന്ന ജപ്പാന് കാരന്‍ ആഗ്രഹിച്ചത് മറ്റൊന്നായിരുന്നു. ടോക്കോ ഒരു മൃഗത്തെപ്പോലെയാകാന്‍ ആഗ്രഹിച്ചു. ടോക്കോ അതിനായി പണം ചിലവഴിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കോളി ഇനത്തില്‍പ്പെട്ട നായയാകാന്‍ 12 ലക്ഷം രൂപയാണ് ഇയാള്‍ ചെലവഴിച്ചത്. തന്റെ വേഷപകര്‍ച്ചയുടെ ചിത്രങ്ങള്‍ @toco eevee എന്ന ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്. ചിത്രങ്ങള്‍ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഒരു സംശയവും കൂടാതെ പറയും നായയാണെന്ന്. സെപ്പെറ്റ് എന്ന എജന്‍സിയാണ് ടോക്കോയ്ക്ക് വേണ്ടി ഇത്രയും മികച്ചൊരു വേഷം കണ്ടെത്തിയത്. പ്രാദേശിക വാര്‍ത്ത ചാനലായ news.mynavi അനുസരിച്ച് സിനിമകള്‍, പരസ്യങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയ്ക്കെല്ലാം ശില്‍പ്പങ്ങള്‍ നല്‍കുന്നത് ഏജന്‍സിയാണ് ഈ സെപ്പെറ്റ് . ടിവി ഷോകളിലും ഇവര്‍ കോസ്റ്റ്യൂമുകള്‍ നല്‍കാറുണ്ട്. ടോക്കോയ്ക്ക് വേണ്ടി 40 ദിവസമെടുത്താണ് ഈ കോസ്റ്റ്യൂം നിര്‍മിച്ചത്.


എന്തിനാണ് ഈ ഇനം തിരഞ്ഞെടുത്തതെന്ന ചോദ്യത്തിനും ടോക്കിയോയ്ക്ക് ഉത്തരമുണ്ട്. കോളി ഇനമാകുമ്പോള്‍ അത് ഒരു യഥാര്‍ത്ഥ നായയെ പോലെയാണ്. പ്രത്യേകിച്ച് കാണാന്‍ ഭംഗിയുള്ള നാല് കാലുകളുള്ള മൃഗങ്ങളെ എനിക്കിഷ്ടമാണ്. അതുകൊണ്ടാണ് ഇതു തിരഞ്ഞെടുത്തത്. വലുപ്പമുള്ള മൃഗങ്ങളാകുമ്പോള്‍ റിയലിസ്റ്റിക് ആയിട്ട് തോന്നും അതുകൊണ്ടാണ് ഇതിനെ തിരഞ്ഞെടുത്തത്.

മനുഷ്യ ശരീരത്തെ മറയ്ക്കാന്‍ ഈ മൃഗത്തിന്റെ രൂപത്തിന് കഴിയും. കോളി ഇനത്തിന് അതിന് കഴിയുമെന്നും എന്റെ പ്രിയപ്പെട്ട മൃഗമായത് കൊണ്ടാണ് ഇതിനെ തിരഞ്ഞെടുത്തതെന്നും ഒരു അഭിമുഖത്തില്‍ ടോക്കോ പറഞ്ഞു. കൈകാലുകള്‍ സ്വതന്ത്രമായി ചലിപ്പിക്കാനാകുമോ എന്ന ചോദ്യത്തിന്, ‘നിയന്ത്രണങ്ങളുണ്ട്, പക്ഷേ അത് നീക്കാന്‍ കഴിയും. പക്ഷെ പരിമിതകളുണ്ടെന്നായിരുന്നു മറുപടി.