ഗബ്രിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ജാസ്മിൻ; ഉപ്പയും ഉമ്മയും വന്നപ്പോൾ‌ ചെയ്തതെല്ലാം നല്ലതിന് വേണ്ടിയെന്ന് ഗബ്രി 

Follow Us :

പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു റീ എൻട്രിയാണ് ഇന്ന് രാവിലെ നടന്നത്. സീസൺ ആറിലെ ഏറ്റവും കൂടുതൽ വൈറലായ ​ജബ്രി കോമ്പോയിലെ ​ഗബ്രി വീണ്ടും ബി​ഗ് ബോസ് വീട്ടിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ​ഇരുവരുടെയും ലവ് ട്രാക്ക് കോമ്പോയോട് പ്രേക്ഷകർക്ക് വിയോജിപ്പാണെങ്കിലും ​ഗബ്രി തിരിച്ച് വരുമ്പോഴുള്ള ജാസ്മിന്റെ പ്രതികരണം കാണാൻ ബിഗ്ഗ്‌ബോസ് പ്രേക്ഷകർ  ആകാംഷയിലായിരുന്നു.  ഇന്ന് പുലർച്ചെ തന്നെ ​ഗബ്രി പ്രധാന വാതിലിലൂടെ ഹൗസിന് അകത്തേക്ക് പ്രവേശിച്ചു. എന്നാൽ ജാസ്മിൻ അടക്കം എല്ലാവരും ഉറക്കമായിരുന്നു. ശേഷം ​രതീഷിനെ ​ഗബ്രി വിളിച്ചുണർത്തി ജാസ്മിനേയും കൂട്ടി അടുക്കളയിലേക്ക് വരാൻ പറഞ്ഞ് ഏൽപ്പിച്ചു. നേരിട്ട് ജാസ്മിന്റെ മുന്നിലേക്ക് ചെല്ലാതെ അടുക്കളയിൽ ​ഗബ്രി സർപ്രൈസ് കൊടുക്കാൻ കാത്ത് നിന്നു. ചൂടുവെള്ളം തിളപ്പിച്ച് തരണമെന്ന് രതീഷ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ജാസ്മിൻ അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ നിൽക്കുന്ന ​ഗബ്രിയെ കണ്ട് ജാസ്മിൻ ഒരു നിമിഷം സ്റ്റക്കായി നിന്ന് പോകുവകയായിരുന്നു. ശേഷം ജാസ്മിൻ ഗബ്രിയെ കെട്ടിപിടിച്ച്  കരയുകയും ചെയ്യുന്നുണ്ട്.  ജാസ്മിന് മാത്രമല്ല ഹൗസിലുള്ള എല്ലാവർക്കും ​ഗബ്രിയുടെ റീ എൻട്രി ഒരു വലിയ ഷോക്കായിരുന്നു. റിഷി അടക്കം എല്ലാവരും ​ഗബ്രിയെ കെട്ടിപിടിക്കുന്നുണ്ട്. അതിനു ശേഷം ഗബ്രിയോട് ജാസ്മിൻ വിശേഷങ്ങളും പരാതികളും പരിഭവങ്ങളുമെല്ലാം പറയുന്നുണ്ട്. പുറത്തെ വിശേഷങ്ങളെല്ലാം ജാസ്മിൻ ഇടയ്ക്ക് ചോദിക്കുന്നുമുണ്ട്

ഉപ്പയും ഉമ്മയും വന്നപ്പോൾ‌ ഹൗസിൽ ചെയ്ത കാര്യങ്ങളെല്ലാം നിന്റെ നല്ലതിന് വേണ്ടിയാണ്.‍ നിന്നെ ഇഷ്ടപ്പെടുന്നവർ എല്ലാം നിന്റെ നല്ലതിന് വേണ്ടിയെ ചെയ്യു. നിന്റെ വീട്ടുകാരെ താൻ വിളിച്ചോ ഇല്ലയോ എന്നത് ഇപ്പോൾ പറയാൻ പറ്റില്ല. നീ ഹാപ്പിയായി ഇരിക്കണം. എപ്പോഴും സന്തോഷത്തോടെ ഇരിക്കണം എന്നെല്ലാമാണ് ജാസ്മിനെ ഉപദേശിച്ച് ​ഗബ്രി പറഞ്ഞത്. ​ഗബ്രിയെ  തനിക്ക് മിസ് ചെയ്തുവെന്നൊക്കെ ജാസ്മിനും തിരിച്ച് പറയുന്നുണ്ട്. രസ്മിനെ കണ്ടപ്പോൾ തനിക്ക് കിട്ടിയ ആശ്വാസം പറഞ്ഞ് അറിയിക്കാൻ വയ്യ. അതുപോലെ താനും അർജുനും ശ്രീതുവുമെല്ലാം ഒരുമിച്ചാണ് കിടക്കുന്നത്. അവർ രാത്രിയിൽ സംസാരിക്കുന്നത് കാണുമ്പോൾ തനിക്ക് സങ്കടവും അസൂയയും വരും.‍ പിന്നെ അവർ രണ്ടുപേരും മാത്രമുള്ളപ്പോൾ തനിക്ക് അവർക്ക് ഇടയിൽ പോയി ഇരിക്കാൻ മടിയാണ്. ഞാൻ അവർക്കിടയിൽ അനാവശ്യമായി ചെന്നിരിക്കുന്നത് പോലെ തോന്നുമെന്നൊക്കെ ഹൗസിലെ കാര്യങ്ങളും ജാസ്മിൻ സംസാരിക്കുന്നുണ്ട്. മാത്രമല്ല റിഷിയും അഭിഷേകുമൊക്കെ അവർക്കിടയിലേക്ക് ചെന്നാൽ ഒന്നുകിൽ എഴുന്നേറ്റ് പോകും അല്ലെങ്കിൽ മാറിയിരിക്കാമോയെന്ന് ചോദിക്കുമെന്നും അപ്പോഴൊക്കെ തനിക്ക് സങ്കടം വരുമെന്നും നിന്നെ കിച്ചണിൽ കണ്ടപ്പോൾ തന്റെ കിളിപോയി എന്നെല്ലാമാണ് ​ഗബ്രിയോട് സംസാരിച്ചു കൊണ്ട്  ജാസ്മിൻ പറഞ്ഞത്. ഏതായാലും ഗബ്രി എത്തിയതോടെ ജാസ്മിൻ സന്തോഷത്തിലാണ്.

അതേസമയം ഹൗസിൽ നിന്നും പോയ ഒട്ടുമിക്ക മത്സരാര്ഥികളും തിരിച്ചെത്തിയതോടെ ഹൗസിൽ ഒരു പോസ്റ്റിറ്റീവ് വൈബ് ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്. എവിക്ടായി പോയ മത്സരാർത്ഥികൾ ഓരോരുത്തരായി ഹൗസിലേക്ക് തിരികെ എത്തി തുടങ്ങിയപ്പോൾ മുതൽ ​ഗബ്രിയുടെ വരവിനായി ജാസ്മിനും കാത്തിരിക്കുകയായിരുന്നു. ജാസ്മിന്‍, ജിന്‍റോ, അഭിഷേക്, റിഷി, അര്‍ജുന്‍, ശ്രീതു എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്നത്.  25 ഓളം മത്സരാര്‍ത്ഥികളുമായിട്ടായിരുന്നു ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിസ്സ് തുടങ്ങിയത്. ഇപ്പോൾ അവശേഷിക്കുന്നത് ആറ് മത്സരാര്ഥികളൾ മാത്രമാണ്. ​ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ഥികളിൽ നിന്നും പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ഗ്രാന്റ് ഫിനാലെയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഗ്രാന്റ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂൺ 16 ന് ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും.